പദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

പലതരം പാട്ടുകൾ

ജീവചരിത്രം: കാസർകോടുനഗരത്തിലെ പള്ളിക്കാലിൽ എം. അലിക്കുഞ്ഞു ഹാജിയുടെ പുത്രനായി 1908-ൽ ഉബൈദ് ജനിച്ചു. കർണ്ണാടകഭാഷയിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് മലയാളം, അറബി, ഉറുദു, തമിൾ തുടങ്ങിയ ഭാഷകളിലും വ്യുൽപത്തി സമ്പാദിച്ചു. 1972 ഒക്ടോബർ 3-ാം തീയതി കാസർകോടു് അറബി അദ്ധ്യാപകരുടെ ഇൻ-സർവീസ് കോഴ്‌സ് ഉൽഘാടനം ചെയ്ത് പ്രസംഗിച്ചുകൊണ്ടിരിക്കേ, പെട്ടെന്നു ഹൃദ്രോഗബാധ ഉണ്ടാകയും താമസിയാതെ മരണമടയുകയും ചെയ്തു. മരിക്കുമ്പോൾ അദ്ദേഹത്തിനു് 65 വയസ്സു പ്രായമായിരുന്നു.

വടക്കെ മലബാറിൽ നാട്ടിൻപുറങ്ങളിലുള്ള മുസ്ലീങ്ങളുടെ ഇടയിലാണു മാപ്പിളപ്പാട്ടുകൾ അധികവും പ്രചരിച്ചിട്ടുള്ളതു് കർണ്ണാമൃതമായ ആ ഗാനങ്ങൾ നശിച്ചുപോകാതെ രേഖപ്പെടുത്തിവെയ്ക്കേണ്ടതുതന്നെയാണു്.

മാപ്പിള സാഹിത്യത്തിൽ അവിസ്മരണീയമായ സംഭാവനകൾ ചെയ്തിട്ടുള്ള ഒരു വിശിഷ്ട കവിയത്രെ മൊയിൻകുട്ടി വൈദ്യർ. കൊല്ലവർഷം 1027 മുതൽ 1067 വരെയുള്ള കാലയളവിൽ ജീവിച്ചിരുന്ന ആ കവിവര്യനത്രെ ബദ്റുൽ മുനീർ ഹുസ്നുൽ ജമാൽ എന്ന പ്രേമകാവ്യം രചിച്ചത്. അദ്ദേഹത്തിൻ്റെ ഇരുപതാമത്തെ വയസ്സിലായിരുന്നു പ്രസ്തുത കൃതിയുടെ രചന. അതിലെ ഒരു ‘ഇനുൽ’ നോക്കുക:

പൂമകളാനേ ഹുസ്നൂൽ ജമാൽ
പുന്നാരത്താളം മികന്തെ ബീവി
ഹേമങ്ങൾ മെത്തെ പണിചിത്തിരം
ആബരണക്കോവ അണിന്തെ ബീവി
കാമാനക്കാഴ്ചക്കതൊപ്പമെന്താം
നവരത്നച്ചിങ്കാരം പൂണ്ട ബീവി
മരങ്കത്തുകിലും ഞെറിഞ്ഞുടുത്തു
പിറുമാൻ കഴുത്തും ചെരിത്തും കൊണ്ടെ
കരിപോൽ ഇടത്തും വലത്തിട്ടുന്നി
കൺപിരി വെട്ടിച്ചുഴറ്റിടലിൽ
ബരിനൂൽ ബദനം തരിത്ത് നോക്കും
പവിഴപ്പൊൻ ചുണ്ടാലെ പൊഞ്ചിരിത്തും.