ദൃശ്യകാവ്യപ്രസ്ഥാനം
(1) ഭാഷാശാകുന്തളം (ഗദ്യ വിവർത്തനം) ആയില്യംതിരുനാൾ, (2) മണിപ്രവാളശാകുന്തളം കേരളവർമ്മ വലിയകോയിത്തമ്പുരാൻ, (3) ഭാഷാശാകുന്തളം – പി. ജി. രാമയ്യർ, (4) മലയാളശാകുന്തളം – ഏ. ആർ. രാജരാജവമ്മ, (5) അഭിജ്ഞാനശാകുന്തളം (മൂലാനുസാര വൃത്തങ്ങളിൽ മലയാളഭാഷാന്തരം) ദിവാൻ ബഹദൂർ എ (ആറ്റുകാൽ) ഗോവിന്ദപ്പിള്ള, (6) കേരളശാകുന്തളം – ആറ്റൂർ കൃഷ്ണപ്പിഷാരൊടി, (7) അഭിജ്ഞാന ശാകുന്തളം – വള്ളത്തോൾ നാരായണമേനോൻ, (8) കേരളീയ ശാകുന്തളം – കാലടി രാമൻനമ്പ്യാർ, (9) ശാകുന്തളം കെ. കുഞ്ഞിരാമൻ വാഴുന്നവര്, (10) ശാകുന്തളം (ഗദ്യം) – കുന്നത്തു ജനാർദ്ദനമേനോൻ, (11) കാളിദാസ ശാകുന്തളം – എം. ആർ. വേലുപ്പിള്ള ശാസ്ത്രി, (12) കേശവീയ ശാകുന്തളം – ആവണപ്പറമ്പുമനയ്ക്കൽ കേശവൻ നമ്പൂതിരിപ്പാട്ട്, (13) അഭിജ്ഞാനശാകുന്തളം – കുറ്റിപ്പുറത്തു കേശവൻ നായർ, (14) ഭാഷാശാകുന്തളം – ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ, (15) കേരളീയശാകുന്തളം-വെളുത്താട്ട് നാരായണൻനമ്പൂതിരി, (16) ശാകുന്തളം – കണക്കനാടൻ ജെ വർഗ്ഗിസ്, (17) അഭിജ്ഞാനശാകുന്തളം (ഔത്തരാഹ പാഠം) – ഡി. പൗമനാഭനുണ്ണി, (18) അഭിജ്ഞാനശാകുന്തളം-നല്ലമുട്ടം ജി. പത്മനാഭപിള്ള (19) ശാകുന്തളം (ഗദ്യം) – ചെറുശ്ശേരി മാധവമേനോൻ, (20) ശാകുന്തളം (ഗദ്യം) – മട്ടുങ്കൽ കുമാരൻ, (21) അഭിജ്ഞാനശാകുന്തളം (ഗദ്യം) –കുട്ടികൃഷ്ണമാരാർ. ഇനിയും വല്ല വിവർത്തനങ്ങളും കണ്ടേക്കാം. ഇത്രയേറെ വിവർത്തനങ്ങൾ ശാകുന്തളത്തിനു മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും എട്ടുപത്തെണ്ണമേ പ്രശസ്തങ്ങളായിത്തീർന്നിട്ടുള്ളു. അവയിൽത്തന്നെ കേരളകാളിദാസൻ്റെ തർജ്ജമയ്ക്കുള്ള അന്തസ്സും ആഭിജാത്യവും മറ്റൊന്നിനും നേടുവാൻ സാധിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. അതിനു സിദ്ധിച്ചിട്ടുള്ള പ്രസിദ്ധിയും പ്രചാരവും മറ്റൊന്നിനും കരഗതമായിട്ടുണ്ടെന്നും കരഗതമാകുമെന്നും തോന്നുന്നുമില്ല.
