പദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ഒറ്റശ്ളോകങ്ങൾ

മുക്തകങ്ങളെക്കൊണ്ടുതന്നെ പ്രസിദ്ധനായ ഈ കവി, പുനം, മഴമംഗലം മുതലായവരുടെ മണിപ്രവാളകവിതയെ ശുദ്ധമണിപ്രവാളത്തിലേക്കു നയിച്ചവരിൽ അഗ്രഗണ്യനാണെന്നു പറയാം. പ്രസിദ്ധമായ രണ്ടുമൂന്നു മുക്തകങ്ങൾകൂടി ഉദ്ധരിച്ചുകൊണ്ട് ഈ അദ്ധ്യായം അവസാനിപ്പിക്കാം.

അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ!
വേദമാകുന്ന ശാഖി-
ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേ-
ന്തുന്ന പൂന്തേൻകുഴമ്പേ!
ചെമ്പൊൽത്താർബാണ്ഡം ഭപ്രശമനസുകൃതോ-
പാത്തസൗഭാഗ്യലക്ഷ്മീ-
സമ്പത്തേ, കുമ്പിടുന്നേൻ കഴലിണ വലയാ-
ധീശ്വരീ വിശ്വനാഥേ! (മഴമംഗലം)

അമ്പത്തേഴക്ഷരശ്രീ കലിതനിഖിലലോ-
കാംബികേ, നാന്മുഖന്നു-
ള്ളീമ്പത്തെച്ചേർത്തിരിക്കും സുമഹിതദയിതേ,
വേദവേദാന്തവേദ്യേ,
തമ്പത്തെക്കുമ്പിടുന്നോർക്കഴകൊടു കവിതാ-
സാരസർവ്വസ്വവിദ്യാ-
സമ്പത്തെപ്പാരമേകും ഭഗവതി! ഭവതി-
ക്കെപ്പൊഴും കൂപ്പിടുന്നേൻ.
(കെ. സി. നാരായണൻ നമ്പ്യാർ)

തിണ്ണംചെന്നിട്ടു തീയിൽത്തെളിവിനൊടു തിള-
യ്ക്കുന്ന പാലൊട്ടു പൊന്നിൻ-
കിണ്ണംകൊണ്ടമ്മ കാണാതടവിലുടനുടൻ
മുക്കി മുക്കിൽപ്പതുങ്ങി

കർണ്ണം പാർത്തങ്ങു നിന്നിട്ടതു ചൊടിയിണകൊ-
ണ്ടൂതിയൂതിക്കുടിക്കും
കണ്ണൻ കാരുണ്യപൂർണ്ണൻ കളകമലദള-
ക്കണ്ണനെൻ കണ്ണിലാമോ! (കാത്തുള്ളിൽ അച്യുതമേനോൻ)

-156-