പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

‘സ്വർഗ്ഗപുത്രീ, നവരാത്രീ സ്വർണ്ണം പതിച്ച നിൻ
സ്വരമണ്ഡപത്തിലെ സോപാനഗായകനാക്കൂ…’
‘കരൾപൊട്ടിക്കരയുന്ന ഭൂമി
കരംകൊട്ടിച്ചിരിക്കുന്ന മാനം…’

എന്നുതുടങ്ങിയ ഗാനങ്ങൾ വളരെ ആകർഷകമായിട്ടുള്ളവതന്നെ. ലങ്കാദഹന ത്തിൽനിന്നു് ഒരു മനോഹരഗാനം ഉദ്ധരിച്ചുകൊണ്ട് ഈ ഭാഗം അവസാനിപ്പിക്കാം:

സ്വർഗ്ഗനന്ദിനീ സ്വപ്നവിഹാരിണീ
ഇഷ്ടദേവതേ സരസ്വതീ– ഇഷ്ട….
സ്വരമായ് നാവിൽ നാദമായ് തന്ത്രിയിൽ
പദമായ് തൂവലിൽ വാണരുളുക നീ– പദ….
വാണീമണീ വരദായിനീ – വാണീ.. സ്വർഗ്ഗ ….
രാഗവും നീയേ താളവും നീയേ
ഭാവവും ലയവും ശ്രുതിയും നീയേ
കാവ്യതാരകാദീപാവലിയായ്
കല്പനാതാരിൽ വരുവതും നീയേ
വാണീമണീ വരദായിനീ- വാണീ….സ്വർഗ്ഗ…