സിനിമാഗാനങ്ങൾ
തിരുവാകച്ചാർത്തിനു മുഖശ്രീവിതറും ശ്രീഗുരുവായൂരപ്പ, ഗുരുവായൂരപ്പ എന്നു തുടങ്ങുന്ന ഒരു ഗാനമാണു് ആലപ്പുഴ അശോക ഹോട്ടലിൽ ഇരുന്നു് അദ്ദേഹം അവസാനമായി എഴുതിയിട്ടുള്ളത്. ഇതിനകം രണ്ടായിരത്തോളം ഗാനങ്ങൾ പല സിനിമകൾക്കുമായി – 400 സിനിമകൾക്കായി – അദ്ദേഹം എഴുതിയിട്ടുണ്ട്. ചലച്ചിത്രഗാനരചനയ്ക്കു മൂന്നുതവണ സംസ്ഥാന അവാർഡും ഒരുതവണ ദേശീയ അവാർഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
ചേർത്തല താലൂക്കിലുള്ള വയലാർഗ്രാമത്തിൽ രാഘവപ്പറമ്പു കോവിലകത്ത് 1929-ൽ രാമവർമ്മ ജനിച്ചു. 46-ാമത്തെ വയസ്സിൽ 1975 ഒക്ടോബർ 27-ാം തീയതി വെളുപ്പിനു കരളിൽനിന്നുണ്ടായ രക്തപ്രവാഹത്തെത്തുടർന്നു് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.
തിരുനയിനാർ കുറിച്ചി: കവികളാണല്ലോ ഗാനമേഖലയിലും ഉയർന്നു വന്നിട്ടുള്ളവർ. അകന്നുപോയ ചിലമ്പൊലി, ചെങ്കോലും ചെന്താമരയും, കണ്ണുനീരിൻ്റെ കാവ്യം തുടങ്ങിയ ഏതാനും സമാഹാരങ്ങൾവഴി കവിതാമണ്ഡലത്തിൽ പേർപരത്തിയ ഒരു സൽക്കവിയാണു് തിരുനയിനാർ കുറിച്ചി. സിനിമാരംഗത്തും അദ്ദേഹം മങ്ങാത്ത പേരു സമ്പാദിച്ചിട്ടുണ്ട്. ഒട്ടുവളരെ ഗാനങ്ങൾ രചിച്ചിട്ടുമുണ്ട്.
