സിനിമാഗാനങ്ങൾ
‘അഗാധനീലിമയിൽ….’
‘ഉദയഗിരി കോട്ടയിലെ ചിത്രലേഖേ….’
‘കാറ്റുവന്നൂ കള്ളനെപ്പോലെ, കാട്ടുമുല്ലയ്ക്ക്
ഒരുമ്മകൊടുത്തു കാമുകനെപ്പോലെ’
ഇങ്ങനെ എത്ര എത്ര ഗാനങ്ങൾ ഇനിയും ഉദ്ധരിക്കുവാനുണ്ട്. 1969-ലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള അവാർഡ് വയലാർ രാമവർമ്മയ്ക്കാണു് കേരള ഗവണ്മെൻ്റ് നൽകിയതെന്നുള്ള വസ്തുതകൂടി ഈയവസരത്തിൽ വെളിപ്പെടുത്തിക്കൊള്ളട്ടെ.
ചരമം: മധുരോദാരമായ മലയാളഗാനങ്ങൾകൊണ്ടു കൈരളിയെ കോരിത്തരിപ്പിച്ച ഒരു ഗാനഗന്ധർവ്വൻ തന്നെയായിരുന്നു രാമവർമ്മ. വികാരവിചാരങ്ങളുടെ വേലിയേറ്റം രാമവർമ്മയുടെ കൃതികളിൽ തെളിഞ്ഞുകാണാം. ചുരുങ്ങിയ ഒരു കാലയളവിനുള്ളിൽ ഇത്രവളരെ കോമളഗാനങ്ങൾ ഉതിർത്ത മറ്റൊരു മലയാള കവിയുടെ പേർ പറയുവാനില്ല. കലാകേരളത്തിൻ്റെ ഹൃദയം കവർന്ന കവി എന്നു വയലാറിനെ വിശേഷിപ്പിക്കുന്നതിൽ യാതൊരപാകതയും ഇല്ലതന്നെ.
