പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

കുറ്റവാളിയിലെ-

ജനിച്ചുപോയി മനുഷ്യനായ് ഞാൻ
ജനിച്ചുപോയി–എന്നു തുടങ്ങുന്ന ഗാനവും ചിന്താസുന്ദരമായിരിക്കുന്നു.

ചേട്ടത്തിയിലെ–

കണ്ണനാമുണ്ണിയുറങ്ങൂ–കായാമ്പൂവർണ്ണനുറങ്ങൂ
കൈവിരലുണ്ടു് കിനാവും കണ്ട് കണ്മണിക്കുട്ടനുറങ്ങൂ
താരാട്ടുപാടും മനസ്സിൻ്റെ വേദന – തങ്കക്കുടത്തിനറിഞ്ഞുകൂടാ
താലോലമാട്ടുന്ന തെന്നലിൻ നൊമ്പരം – താമരപ്പൂവിനറിഞ്ഞുകൂടാ
നീ വളരുമ്പോൾ നിൻ ജീവിതമന്ദാര – പ്പൂവനം പൂത്തുതളിർക്കുമ്പോൾ
കണ്ണുനീർകൊണ്ടൊരു കാളിന്ദിതീർക്കുമീ – യമ്മതൻ വേദന നീ അറിയും

വളരെ ചെറുതെങ്കിലും അതീവഹൃദ്യമായ ഒരു താരാട്ട്.

‘സ്വരരാഗരൂപിണീ സരസ്വതീ നിൻ സ്വർണ്ണ സിംഹാസനമെവിടെ….’

‘പ്രവാചകന്മാരെ, പ്രവാചകന്മാരെ, പറയൂ.’

‘ആയിരം പാദസരങ്ങൾ കിലുങ്ങി….’