പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

ഈശ്വരനെത്തേടിത്തേടിപ്പോണവരേ
ശാശ്വതമാം സത്യം തേടിപ്പോണവരേ– നിങ്ങൾ
മനുഷ്യപുത്രനു കൊണ്ടുവരുന്നതു
മരക്കുരിശല്ലോ–ഇന്നും–മരക്കുരിശല്ലോ
എവിടെയുമെവിടെയും പൊയ്മുഖങ്ങൾ
എങ്ങും വേതാളന‍ൃത്തങ്ങൾ
ഇവിടെ മനുഷ്യനെത്തേടുമെനിക്കൊരു
മെഴുകുതിരിക്കതിർ നല്കുവതാരോ ആരോ– ആരോ
കൺമുമ്പിൽനിന്നു ചിരിക്കും നിങ്ങൾ
കാണാതെ വന്നു കഴുത്തു ഞെരിക്കും
ഇവിടെ മനുഷ്യനുയർത്തെഴുന്നേല്ക്കുവാൻ
മൃതസഞ്ജീവിനി നല്കുവതാരോ ആരോ ആരോ- ഈശ്വര….

ഈ ഗാനവും വിചാരമധുരമെന്നേ പറയേണ്ടു. അശ്വമേധത്തിലെ…

ഒരിടത്തു ജനനം ഒരിടത്തു മരണം
ചുമലിൽ ജീവിതഭാരം
വഴിയറിയാതെ മുടന്തിനടക്കും–
വിധിയുടെ ബലിമൃഗങ്ങൾ നമ്മൾ
വിധിയുടെ ബലിമൃഗങ്ങൾ– ഒരിടത്തു….