പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

എവിടെനിന്നോ – എവിടെനിന്നോ
വഴിയമ്പലത്തിൽ വന്നുകേറിയ
വാനമ്പാടികൾ നമ്മൾ – വാനമ്പാടികൾ നമ്മൾ– എവിടെ നിന്നോ….
കഴിഞ്ഞകാലം തിരികൊളുത്തിയ– കൽവിളക്കിന്നരികേ
ഒരിക്കലങ്ങനെ നമ്മൾ കാണും – ഓരോ വഴിയേ പോകും– എവിടെനിന്നോ….
ഇവിടെ വന്നവർ ഇന്നലെ വന്നവർ – ഇതിലിരുന്നവരെവിടെ
കണ്ടുപിരിഞ്ഞവർ പിന്നെയും തമ്മിൽ – കണ്ടാലറിയൂല്ലല്ലൊ– എവിടെനിന്നോ….
കളഞ്ഞുകിട്ടിയ തങ്കം മീട്ടിയ – വെളുത്തവാവേ ചൊല്ലുമോ
വിണ്ണിലുള്ള വീട്ടിനുള്ളിൽ – വളർത്തുകിളിയെ കണ്ടോ
എൻ വളർത്തുകിളിയെ കണ്ടോ – എവിടെനിന്നോ….

ചിന്താബന്ധുരമായ ഒരു ഗാനമാണിതെന്നു പറയേണ്ടതില്ലല്ലോ. അതുപോലെ
തന്നെ കാവ്യമേളയിലെ…