സിനിമാഗാനങ്ങൾ
കാലിൽ ദർഭമുന കൊണ്ടിട്ടോ – മാറിൽ പുഷ്പശരം കൊണ്ടിട്ടോ- കാലിൽ….
അല്ലിപ്പൂന്തണലിൽ നാണിച്ചു നിന്നു നീ – അരയന്നപ്പിടപോലെ
നിന്നു നീ അരയന്നപ്പിടപോലെ – സ്വർണ്ണ….
എന്ന ഗാനവും ഹൃദയാവർജ്ജകങ്ങളാണു്. ശകുന്തളയിലെ മറ്റു ഗാനങ്ങൾക്കും കാളിദാസൻ്റെ ആശയങ്ങളോടു് കടപ്പാടുള്ളവയാണെങ്കിലും ഹൃദയഹാരികളാണു്.
ത്രിവേണിയിലെ–
സംഗമം സംഗമം – ത്രിവേണീസംഗമം എന്നു തുടങ്ങുന്ന ഗാനവും പ്രസ്താവയോഗ്യംതന്നെ.
യക്ഷിയിലെ ഒരു പ്രേമഗാനമാണിതു്–
സ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ
സ്വർഗ്ഗസീമകൾ ഉമ്മവെയ്ക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ
ഹർഷലോലനായ് നിത്യവും നിൻ്റെ – ഹംസതൂലികാശയ്യയിൽ
വന്നു പൂവിടുമായിരുന്നു ഞാൻ – എന്നുമീ പർണ്ണശാലയിൽ
താവകാത്മാവിനുള്ളിലെ – നിത്യദാഹമായിരുന്നെങ്കിൽ ഞാൻ
മൂകമാം നിൻമനോരഥത്തിലെ – മോഹമായിരുന്നെങ്കിൽ ഞാൻ
നൃത്തലോലനായ് നിത്യവും നിൻ്റെ – മുക്ത സങ്കല്പമാകവേ
വന്നു ചാർത്തിക്കുമായിരുന്നു ഞാൻ – എന്നിലെ പ്രേമസൗരഭം
ഗായകാ നിൻ വിപഞ്ചികയിലെ – ഗാനമായിരുന്നെങ്കിൽ ഞാൻ
ഗായികേ നിൻ വിപഞ്ചികയിലെ – ഗാനമായിരുന്നെങ്കിൽ ഞാൻ
താവകാംഗുലീലാളിതമൊരു – താളമായിരുന്നെങ്കിൽ ഞാൻ
കല്പനകൾ ചിറകണിയുന്ന – പുഷ്പമംഗല്യരാത്രിയിൽ
വന്നു ചൂടിക്കുമായിരുന്നു ഞാൻ എന്നിലെ രാഗമല്ലിക– സ്വർണ്ണ….
ഇതു് അതീവമനോഹരമെന്നേ പറയേണ്ടു. കളഞ്ഞുകിട്ടിയ തങ്കത്തിലെ–
