സിനിമാഗാനങ്ങൾ
അപ്സരകന്യകൾ പെറ്റു വളർത്തുന്ന
ചിത്രശലഭങ്ങൾ നിങ്ങൾ
സ്വർഗ്ഗത്തിൽനിന്നു വിരുന്നുവരാറുള്ള
ചിത്രശലഭങ്ങൾ നിങ്ങൾ
ഞാനറിയാതെൻ്റെ മാനസജാലക–
വാതിൽ തുറക്കുന്നു നിങ്ങൾ
ശില്പികൾ തീർത്ത ചുമരുകളില്ലാത്ത
ചിത്രമെഴുതുന്നു നിങ്ങൾ
ഏഴല്ലെഴുന്നൂറു വർണ്ണങ്ങളാലെത്ര
വാർമഴവില്ലുകൾ തീർത്തു
കണ്ണുനീർ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
വർണ്ണവിതാനങ്ങൾ നിങ്ങൾ– സ്വപ്ന…..
ഈ പ്രേമഗാനവും, ശകുന്തളയിലെ–
സ്വർണ്ണത്താമരയിതളിലുറങ്ങും – കണ്വതപോവനകന്യകേ
ആരുടെയനുരാഗമല്ലിക നീ – ആരുടെ സ്വയംവരകന്യക നീ– സ്വർണ്ണ….
ചൂടാത്ത നവരത്നമണിപോലെ – ചുംബനമറിയാത്ത പൂപോലെ– ചൂടാത്ത….
നുള്ളാത്ത തളിർപോലെ – മീട്ടാത്ത ശ്രുതിപോലെ
നുകരാത്ത മധുപോലെ – നിന്നു നീ നുക… സ്വണ്ണ….
