പദ്യസാഹിത്യചരിത്രം. മുപ്പതാമദ്ധ്യായം

വിനോദകവനപ്രസ്ഥാനം

മാതുലനായ വൃദ്ധൻ കുഞ്ഞിമാതയോടു ചെയ്യുന്ന ധർമ്മപ്രസംഗമാണിത്:

ദേവദാസിത്തൊഴിൽ നിന്ദ്യമായ്ക്കാണുന്ന
പാവങ്ങൾ, തീരെക്കലാബോധമറ്റവർ,
മുന്നമീ ലോകത്തിലുണ്ടായിരുന്നുപോ,–
ലെന്നാലതൊന്നുമല്ലിന്നത്തെ മാതിരി!
ഇന്നേതൊരാളും കസാല കൊടുക്കുന്ന–
തൊന്നാമതായിക്കലയ്ക്കാണു കണ്മണി;
മാന്യത കത്തിച്ച ചാരം സദാചാര–
മെന്നുള്ള തത്ത്വവും കണ്ടുപോയാളുകൾ!…

ഇങ്ങനെ രസകരമായ പല ഭാഗങ്ങളും അതിൽനിന്നു ഉദ്ധരിക്കുവാനുണ്ട്. യഥാർത്ഥത്തിൽ കുഞ്ഞിമാത മഹാകവി വള്ളത്തോളിൻ്റെ കൊച്ചുസീതയിലെ വർണ്ണനകളുടെ മർമ്മം നല്ലപോലെ മനസ്സിലാക്കി എഴുതിയിട്ടുള്ള ഒരു കൃതിയാണു്. കുഞ്ഞിമാതയിൽ തൽക്കർത്താവ് പരിഹസിക്കുക മാത്രമല്ല, ചിലേടത്തു ശകാരിക്കുകകൂടി ചെയ്തിട്ടില്ലേ എന്നു സംശയമുണ്ട്. ചങ്ങമ്പുഴയുടെ –

നിന്നെ ഞാൻ കാണ്മൂ വിഹഗസ്വരങ്ങളിൽ
നിന്നെ ഞാൻ കേൾക്കുന്നു നക്ഷത്രരാശിയിൽ
സ്പർശിപ്പൂ നിന്നെ സുഗന്ധത്തിലൂടെ ഞാൻ
നിർദ്ദയമെന്നിട്ടൊളിച്ചു കളിപ്പൂ നീ–

എന്ന വരികൾക്ക് സഞ്ജയൻ എഴുതിയ ഹാസ്യാനുകരണം ആരെയും പൊട്ടിച്ചിരിപ്പിക്കും. നോക്കുക: