ഗദ്യസാഹിത്യചരിത്രം. ഒൻപതാമദ്ധ്യായം

വിനോദകഥകൾ

ഉപസംഹാരം: മലയാളസാഹിത്യം ഇന്നത്തെനിലയിൽ വളർച്ച പ്രാപിച്ചിട്ടുള്ളതു്. മുഖ്യമായും നോവൽ, ചെറുകഥ എന്നീ പ്രസ്ഥാനങ്ങൾവഴിക്കാണെന്നു പറയുന്നതിൽ അധികം തെററില്ല. എഴുത്തും വാ നയും പഠിച്ചിട്ടുള്ള സാധാരണക്കാരെയെല്ലാം ആ രണ്ടു പ്രസ്ഥാനങ്ങളും വളരെയേറെ ആകർഷിച്ചുകൊണ്ടിരിക്കയാണു്. ഇതിനകം ആ രണ്ടു പ്രസ്ഥാനങ്ങളിലും ഉണ്ടായിട്ടുള്ള കൃതികളുടെ സംഖ്യതന്നെ അതിനു മതിയായ തെളിവുമാണ്. മലയാളത്തിൽ ഇന്നേവരെ പല ഇനങ്ങളിലായി 6000-ത്തോളം കൃതികളാണു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു്. അവയിൽ ഭൂരിഭാഗവും നോവലുകളും ചെറുകഥകളുമാണെന്നു പറഞ്ഞാൽ (2000-ൽപരം പലതരം നോവലുകളും, 1500-ൽപരം ചെറുകഥാസമാഹാരങ്ങളുമാണെന്ന് അറിയുന്നു) ഈ സാഹിത്യശാഖകൾ രണ്ടും മലയാളസാഹിത്യത്തിൻ്റെ വളർച്ചയ്ക്ക് എത്രമാത്രം താങ്ങും തണലുമായി വർത്തിക്കുന്നുവെന്നു് ഏകദേശമായെങ്കിലും ഊഹിക്കാവുന്നതാണല്ലോ. അതുകൊണ്ടുതന്നെയാണു പ്രസ്തുതഭാഗങ്ങൾ താരതമ്യേന മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു കുറെയേറെ നീണ്ടുപോകുവാനും ഇടയായിട്ടുള്ളതു്.