ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

വിദ്യാരത്നപ്രഭ: കൊച്ചിയിൽ സെൻ്റ് തോമസ്പ്രസ്സ് സ്ഥാപിച്ച പാറമേൽ ഇട്ടൂപ്പ് സ്വദേശമായ കുന്നകുളത്ത് 1056-ൽ സ്ഥാപിച്ച അച്ചുക്കൂടമാണു് ‘വിദ്യാരത്നപ്രഭ’. സെൻ്റ് തോമസിൽ വളരെക്കാലം ജോലിചെയ്തിരുന്ന മാളിയമ്മാവു കുഞ്ഞുവറിയത് ആരംഭംമുതൽ ഈ പ്രസ്സിലെ ഒരു പ്രധാന പ്രവർത്തകനായിരുന്നു. അദ്ദേഹം കൈക്കുളങ്ങര രാമവാര്യരെ പ്രേരിപ്പിച്ച് അഷ്ടാം​ഗഹൃദയം മുതലായവയ്ക്കു വ്യാഖ്യാനമെഴു
ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ തിക്കുകയും അവയിൽ പലതും ഈ അച്ചുക്കൂടത്തിൽനിന്നു പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

കേരളകല്പദ്രുമം: തൃശൂർ ചെമ്പുക്കാവിൽ റാപ്പേൽ തുടങ്ങിയ ഏതാനും ക്രൈസ്തവ നേതാക്കന്മാർ ചേർന്ന് 1062 മിഥുന മാസംമുതൽ ആരംഭിച്ച ഒരു അച്ചുക്കൂടമാണു് ‘കേരളകല്പദ്രുമം’. ഈ അച്ചുക്കൂടത്തിനു കൈക്കുളങ്ങരെ രാമവാര്യരുടെ നിർദ്ദേശമനുസരിച്ചാണ് കേരളകല്പദ്രുമം എന്ന പേർ നല്കിയതെന്നു കേൾവിയുണ്ട്. മാളിയമ്മാവു കുഞ്ഞുവറിയത് ഈ ഈ പ്രസ്സിൻ്റെ മാനേജരായിത്തീർന്നതോടുകൂടി അദ്ദേഹത്തിൻ്റെ പരിശ്രമത്താൽ രാമവാരിയർ, ഉള്ളൂർ, വള്ളത്തോൾ തുടങ്ങിയവരുടെ ചില കൃതികളും പ്രസ്തുത പ്രസ്സിൽ അച്ചടിച്ചുവന്നു.