ഗദ്യസാഹിത്യചരിത്രം. രണ്ടാമദ്ധ്യായം

പ്രാചീനഗദ്യകൃതികൾ

“എല്ലാവക്കും വായിപ്പാനും അറിപ്പാനും തക്ക മലയാം പെച്ചിലും എഴുത്തിലും സുന്നഹദൊസ എഴുത്തു പെട്ടു. സുന്നഹദൊസിൽ അറീക്കുന്നതിൽ ഏതാനുംകൊണ്ടു ആർക്കാനും സംശയമുണ്ടങ്കിൽ വെളിച്ചമെ അറിയാതെ ഇണക്കത്തൊടുകൂടെ പറഞ്ഞാലുമെന്നു മെത്രാപൊലീത്തയാലെ ചൊല്ലപ്പെടുകയും ചെയ്തു. ഏതാനും ചില സംശയങ്ങൾകൊണ്ടു പറഞ്ഞു തെളിഞ്ഞാറെ എല്ലാവരുടെയും ഒരുപൊലെയുള്ള അനുവാദത്താൽ ഒക്കയും ഒപ്പു കുത്തുകയും ചെയ്തു.”

അവസാനഭാഗത്തുനിന്നു്

പ്രസ്തുതകൃതിയിൽ ഏ. ഓ എന്ന ദീർഘസ്വരങ്ങളെല്ലാം ഹ്രസ്വങ്ങളായിട്ടാണു് എഴുതിക്കാണുന്നതു്. ഹ്രസ്വമായ ഉകാരത്തിൽ അവസാനിക്കുന്ന ക്രിയകൾക്ക് ഉകാരചിഹ്നമോ, വാക്യം അവസാനിക്കുന്നിടത്തുപൂർണ്ണവിരാമചിഹ്നമോ ചേർത്തുകാണുന്നില്ല. സുനഹദോസിലെ ഭാഷാ പ്രയോഗത്തിൽ ചില വൈകല്യങ്ങൾ ഇന്നു കാണുമായിരിക്കാം. എന്നു വരികിലും കൈരളീഗദ്യപ്രസ്ഥാനചരിതത്തിൽ ശ്രദ്ധേയമായ ഒരു വഴിത്തിരിവിനെ ഈ കൃതി വ്യക്തമാക്കുന്നു. ഇതിലെ ഗദ്യത്തിൽ അപരിഷ്കൃതരൂപങ്ങൾ കാണുമെങ്കിലും പിൽക്കാലത്തെ മലയാളത്തിനു് അതിലെ ഗദ്യശൈലി ഏതാണ്ടൊരു മാതൃക നല്ലിയിട്ടുണ്ടെന്നു പറയുന്നതിൽ തെറ്റില്ല. വൈശദ്യം, അകൃത്രിമത്വം, അവക്രത തുടങ്ങിയ ഗുണങ്ങൾ അതിൽ തെളിഞ്ഞുകാണുന്നുണ്ടു്.

സംക്ഷേപവേദാത്ഥം: മലയാളഭാഷയിൽ മലയാള അക്ഷരങ്ങൾ കൊണ്ടുതന്നെ ഒരു കൃതി മുദ്രണം ചെയ്യപ്പെട്ടതു് 1772-ാമാണ്ടിലാണു്. Compendinm Doctrina Christianae — “നസ്രാണികൾ ഒക്കയ്ക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം” എന്നായിരുന്നു അതിൻറെ നാമധേയം. സംസ്കൃതം, മലയാളം തുടങ്ങിയ പൗരസ്ത്യഭാഷകളിൽ പാണ്ഡിത്യം നേടിയ ഫാദർ ക്ലമന്റ് എന്ന മിഷ്യനറി വരാപ്പുഴയാണു്’ ഏറെക്കാലം താമസമാക്കിയി രുന്നതു്. അക്കാലത്തു് അവിടെവച്ചു് എഴുതിയ പ്രസ്തുത കൃതി, അന്നത്തെ വരാപ്പുഴ മെത്രാനായിരുന്ന ഡോക്ടർ പ്ലോരൻസിൻെറ പ്രേരണയാലും സാഹായ്യത്താലും ഗ്രന്ഥകാരൻ റോമിൽ കൊണ്ടുപോയി സ്വയം പുതിയ അച്ചുകൾ ഉണ്ടാക്കി അച്ചടിപ്പിച്ചു. മലയാളഭാഷയിലെ ആദ്യത്തെ അച്ചടി റോമിലായിരുന്നു എന്നുള്ളത് ഇതിൽനിന്നു സ്പഷ്ടമാണ്ല്ലോ. ആര്യഎഴുത്തിൽ ചതുരവടിവിൽ സാമാന്യം വലിപ്പമേറിയ അക്ഷരങ്ങളാണു് അച്ചടിയിൽ കാണുന്നതു്. പുസ്തകത്തിനു്. ഡെമി ഒക്ടോവൊ വലിപ്പത്തിൽ 276 പേജുകളുണ്ടു്. പ്രസ്തുത പുസ്തകത്തിന്റെ 200 പ്രതികൾ റോമിൽനിന്ന് അക്കാലത്തു കേരളത്തിലേക്കു കൊണ്ടുവരികയും, പല കത്തോലിക്കാ കുടുംബങ്ങളിലും വിതരണം ചെയ്തയും ഉണ്ടായെങ്കിലും,അവയിൽ മിക്കതും ഇന്നു നാമാവശേഷമായിത്തീർന്നിരിക്കയാണു്. ചുരുക്കംചില സ്ഥലങ്ങളിൽ മാത്രമേ അതിൻ്റെ പ്രതികൾ ഇപ്പോൾ ഉള്ളതായി അറിയന്നുള്ളു. ഗുരുശിഷ്യസംവാദരൂപത്തിലാണു് പായേണ വിഷയപ്രതിപാദനം ചെയ്തുകാണുന്നതു്. ചില ഭാഗങ്ങൾ ഉദ്ധരിക്കാം:-

“ഗുരു: നിന്നെ സൃഷ്ടിച്ചതാര്?

ശിഷ്യൻ: ഉടയതമ്പുരാൻ എന്നെ സൃഷ്ടിച്ചു.

ഗുരു: തമ്പുരാൻ എന്തിന്നു നിന്നെ സൃഷ്ടിച്ചു?

ശിഷ്യൻ: തന്നെ അറിഞ്ഞു സ്നേഹിച്ചു് തന്റെ ശുദ്ധമാനമാർഗ്ഗം കാത്തുംകൊണ്ട് തന്റെ ചിററാഴ്‌മയ്ക്കിരിപ്പാൻ എന്നതിന്നു തമ്പുരാൻ
എന്നെസൃഷ്ടിച്ചു.”

“ഗുരു: നസ്രാണികൾ ആകുന്നതാരു് ?

ശിഷ്യൻ: മാമ്മോദീസാ മുങ്ങി മാറാനീശോമിശിഹാടെ പഠിത്വം കൈക്കൊണ്ടു വിശ്വസിക്കുന്നവർ നസ്രാണികളായതു്….

ഗുരു: മിശിഹാതമ്പുരാന്റെ പഠിത്വം പഠിത്വം അടക്കിക്കൊള്ളുന്ന ഒത്തിന്റെ തലപ്പെട്ട കൂട്ടങ്ങൾ എത്ര?

ശിഷ്യൻ: നാലു്. അതായതു വിശ്വസിക്കുന്നേൻ എന്ന നമസ്കാരവും, ആകാശങ്ങളിൽ ഇരിക്കുന്നതും, പ്രമാണങ്ങൾ പത്തും, കൂദാശകൾ ഏഴും.”* (സംക്ഷേപ വേദാർത്ഥം, പേജ് 1, 2, 20, 21, 22) ഇങ്ങനെയാണ് അതിലെ പ്രതിപാദനരീതി. 1859-ൽ തിരുവനന്തപുരം സക്കാർ അച്ചുകൂടത്തിൽ, വരാപ്പുഴ മെത്രാനായിരുന്ന ഡോക്ടർ മർസിലിനൂസ് അച്ചടിപ്പിച്ച ‘വേദോപദേശപ്പുസ്തകം’ ‘സംക്ഷേപവേദാർത്‌ഥ’ത്തിൻ്റെ ഒരു രൂപാന്തരം മാത്രമാണു്.