പ്രകൃതി നിരീക്ഷണം
നമ്പ്യാരുടെ തുള്ളലുകളുടെ സർവ്വാതിശായിത്വത്തിനു പ്രധാനകാരണം, അവയിൽ കാണുന്ന പ്രകൃതിനിരീക്ഷണവും ലോകനിരീക്ഷണവും മാത്രമാണു്. കേരളീയകാര്യങ്ങളിൽ തുള്ളലുകൾക്കു സവിശേഷമായ സ്ഥാനവും, കേരള കവികളിൽ നമ്പ്യാർക്ക് അനശ്വരമായ കീർത്തിയും പ്രദാനം ചെയ്തിട്ടുള്ള മേൽപ്പറഞ്ഞ അംശങ്ങൾ പ്രസ്തുത കൃതികളിൽനിന്നു് എടുത്തുമാറിയാൽ പൂർവ്വാചാര്യോപദിഷ്ടമായ രീതിയിൽ പണിഞ്ഞിട്ടുള്ള നിർജീവങ്ങളായ ഏതാനും കാവ്യാഭാസങ്ങൾമാത്രമേ ബാക്കി ഉണ്ടായിരിക്കയുള്ള.
