പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

ആയിഷ എന്ന കാവ്യമാണു് കവിയുടെ പ്രധാനമായ കൃതി. മാംസവ്യാപാരിയായ അദ്രമാൻ്റെ പുത്രിയാണു് ആയിഷ. അവളുടെ ശോകാത്മക ജീവിതമാണു് അതിൽ ചിത്രീകരിച്ചിട്ടുള്ളത്. എട്ടുപത്തുവയസ്സുവരെ കശാപ്പുകാരനായ അവളുടെ പിതാവിൻ്റെ ആജ്ഞാനുവർത്തിയായി, പാലുവില്പനക്കാരിയായി അവൾ വളർന്നുവന്നു. അതിനിടയിൽ ഒരുദിവസം ആ മാംസവ്യാപാരി നൂറുരൂപ വിലവാങ്ങി പട്ടണത്തിലെ ഒരു പണക്കാരനു് അവളെ ബലിയർപ്പിക്കുകയായി. അങ്ങനെ,

നിക്കാഹും കഴിഞ്ഞവൾ – പട്ടണത്തിലെ വീട്ടിൽ
മുക്കാലും കരൾവെന്ത – മാതിരി ജീവിച്ചനാൾ
വിടനാം ഭർത്താവിൻ്റെ – മാംസദാഹത്തിൽ കത്തി-
പ്പടരും വികാരങ്ങ – ളവളെക്കശക്കവെ,
നാലു വർഷങ്ങൾക്കുള്ളിൽ – ചതഞ്ഞ കൊന്തായ്ത്തീർന്നു
ശാലീനലളിതമാ – സൗന്ദര്യസാക്ഷാൽക്കാരം !

രക്തവും മാംസവും നശിച്ച അവൾ ഗർഭിണിയുമായിത്തീർന്നു. ഈ ഘട്ടത്തിൽ ആ നിഷ്ക്കരുണൻ അവളെ പുറന്തള്ളുകയും ചെയ്തു. ഇതുപോലെ അനവധി യുവതികളെ ആ ഭോഗലോലുപൻ വിവാഹബന്ധം വേർപെടുത്തി തെരുവിലേക്കു തള്ളിയിരുന്നുവത്രേ. ആയിഷയുടെ പുറപ്പാടോടുകൂടി,

Leave a Reply

Your email address will not be published. Required fields are marked *