പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

കന്നിക്കൊയ്ത്തു്, വിട, ശ്രീരേഖ, ഓണപ്പാട്ടുകാർ, വിത്തും കൈക്കോട്ടും, കയ്പവല്ലരി, കടൽക്കാക്കകൾ, കുരുവികൾ എന്നീ സമാഹാരങ്ങളും, കുടിയൊഴിക്കൽ എന്ന ഖണ്ഡകാവ്യവും, കുന്നിമണികൾ എന്ന കുട്ടിക്കവിതകളുമാണു് 1970 വരെയുള്ള വൈലോപ്പിള്ളിയുടെ കൃതികൾ. അതിനുശേഷം എഴുതിയ കൃതികളിൽ അദ്ദേഹത്തിനു് അഭിമാനകരമായി തോന്നുന്ന ഒരു ഫലശേഖരമാണു 1980 ഡിസംബറിൽ പ്രസിദ്ധപ്പെടുത്തിയ മകരക്കൊയ്ത്തിലുള്ളത്.

കന്നിക്കൊയ്ത്തിനുശേഷം 32 വർഷങ്ങൾ കഴിഞ്ഞാണു മകരക്കൊയ്ത്തു് പുറത്തുവരുന്നതെന്നുള്ളതു വളരെ ശ്രദ്ധേയമാണു്. 81 കവിതകളുടെ ഫലശേഖരമായ പ്രസ്തുത കൃതിയിൽ, പതിനൊന്നെണ്ണം അടിയന്തിരാവസ്ഥക്കാലത്തു് എഴുതിയവയാണു്. കന്നിക്കൊയ്ത്തിനുശേഷം മഹാകവിയിൽ വന്ന വ്യതിയാനങ്ങൾ ദർശിക്കണമെന്നുള്ളവർ ഈ രണ്ടു കൃതികളിലെയും ഓരോ കാവ്യചിത്രം എടുത്തുനോക്കിയാൽ മതിയാകും.

മാലോകർ തുഷ്ടിയാം തൊട്ടിലിൽ നിദ്രതൻ
താലോലമേറ്റു മയങ്ങിക്കിടക്കവേ

അതുമല്ല, തെങ്ങുകൾപോലും നിന്നുറങ്ങുന്ന ആ പാതിരാവിൽ, അർദ്ധനഗ്നരായ വേട്ടുവദമ്പതികൾ വടക്കൻപാട്ടുകൾ പാടിക്കൊണ്ടു മുതലാളിക്ക് അരിവെച്ചുണ്ണുവാനുള്ള നെൽപ്പാടങ്ങളിൽ വെള്ളം തേകുന്നു. അന്നവർക്കു് ഒരവകാശവാദവുമില്ല. ഒന്നിനും ചോദ്യവുമില്ല. എല്ലുമുറിയെ പണിയെടുക്കുവാനുള്ള അവകാശം മാത്രമേ അവർക്കുള്ളു. എന്നാൽ മകരക്കൊയ്ത്തിലെ പട്ടയദാനകാലത്തിലോ? കാലം മാറിയതിൻ്റെ സർവ്വപ്രകടനവും ശംഖൊലിപോലെ മുഴക്കി പ്രകാശിപ്പിക്കുന്നു. തൊണ്ടതുറന്നു കിടാങ്ങൾ പാടുകയാണു്:

Leave a Reply

Your email address will not be published. Required fields are marked *