പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

‘അന്തരംഗം,’ എന്ന സമാഹാരത്തിൻ്റെ അവതാരികയിൽ മഹാകവി വൈലോപ്പിള്ളി പറയുന്നതു ശ്രദ്ധിക്കുക:

‘തനിക്കും തൻ്റെ കവിതയ്ക്കും വേണ്ടത്ര അംഗീകാരം കിട്ടാതെപോയി എന്നൊരു വിഷാദം ശ്രീ ജോസഫിനു് എപ്പോഴുമുണ്ട്’ എന്നു പറഞ്ഞിട്ട് അദ്ദേഹം തുടരുകയാണു്:

‘കവിത അപ്പം പോലെയാണു് ചിലതു്. ചിലതു മുന്തിരിച്ചാറുപോലെയും. ശ്രീ ജോസഫിൻ്റെ കവിത അപ്പം പോലെയാണു്. അതിന്നു നിറപ്പകിട്ടോ രസനയെ താലോലിക്കുന്ന മാധുരിയോ, ഹൃദയത്തെ ആന്ദോളനം ചെയ്യിക്കുന്ന മാദകത്വമോ ഇല്ല. അതു വീഞ്ഞല്ല; അപ്പമാണ്. ആ അപ്പം പോലും അദ്ദേഹം സ്വന്തം വീട്ടിൽ സ്വന്തം അടുപ്പിൽ ചുട്ടെടുക്കുന്നതുമാണു്. അതിന്നു് അതിന്റേതായ പുതുമയും നറുമണവും മാർദ്ദവവും പോഷണശക്തിയും ജീവനമൂല്യവും ഉണ്ട്. കാല്പനികത്വത്തിൻ്റെ ലഹരികൾ ആസ്വദിച്ചു ശീലിച്ചിട്ടുള്ള രസികന്മാർക്കും സാധാരണക്കാർക്കുപോലും ഈ അപ്പം അല്പം മുഷിപ്പനായി തോന്നിയേക്കാം. അതിനോടു മമതയുള്ള എന്നേപ്പോലുള്ളവർക്കു പോലും തോന്നാറുണ്ട്, ഇത് അല്പം കൂടി ആകർഷകമാക്കിയിരുന്നെങ്കിൽ എന്നു്.’ തേൻകനി അടുത്തകാലത്തു പുറപ്പെടുവിച്ച ഒരു കൃതിയത്രേ.

Leave a Reply

Your email address will not be published. Required fields are marked *