പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

എം. ഗോവിന്ദൻ : സ്വതന്ത്രചിന്തകനായ ഒരു കവിയാണു് ഗോവിന്ദൻ. മൂന്നുനാലു പതിററാണ്ടുകൾക്കു മുമ്പെ കവിതയെഴുതിത്തുടങ്ങി. എങ്കിലും പുസ്തകരൂപത്തിൽ അടുത്തകാലത്തേ ചിലതു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളു. ജ്ഞാനസ്നാനം കേരള കവിതാ ഗ്രന്ഥവരിയിൽപ്പെട്ട ഒരു സമാഹാരമാണു്. അരങ്ങേറ്റം, നോക്കുകുത്തി, നാട്ടുവെളിച്ചം, ഒരു പൊന്നാനിക്കാരൻ്റെ മനോരാജ്യം എന്നിവയാണു് മറ്റു സമാഹാരങ്ങൾ. ഇവയെല്ലാം 1978 ഒക്ടോബറിലാണു് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. നോക്കുകുത്തി ഒരു ഖണ്ഡകാവ്യവും മറ്റുള്ളവ സമാഹാരങ്ങളുമാകുന്നു.

”തൻ്റെ തലയോട്ടിനകത്തു മറ്റൊരു തലയോടും താങ്ങി നടക്കുക എളുപ്പമല്ല. അതാണു എനിക്കു ചെയ്യേണ്ടിവന്നതു്. പട്ടാമ്പിപ്പുഴയ്ക്കരികിൽ കണ്ട ‘നോക്കുകുത്തി’ രണ്ടു പതിറ്റാണ്ടുകാലത്തോളം എൻ്റെ തലയ്ക്കകത്തു പതിഞ്ഞിരുന്നു. ഒടുവിൽ ഈ ചുമട് ഇറക്കിവെച്ചേ തീരൂ എന്നായപ്പോൾ ഞാൻ ഇതെഴുതി, എഴുപത്തിരണ്ടിൽ.”

Leave a Reply

Your email address will not be published. Required fields are marked *