പുതിയ തലമുറ
നൂനം മഹോന്നതംതന്നെ മലനാടു
മാനിച്ചുയർത്തിപ്പിടിക്കുന്ന മേന്മകൾ!
ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ.
‘ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കൃതികൾ’ — 1966 ഡിസംബറിൽ കവിയുടെ ഷഷ്ടിപൂർത്തിയാഘോഷത്തോടനുബന്ധിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു കൃതിയാണു്. അതിൽ അന്നുവരെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സമാഹാരങ്ങളിൽനിന്നു തിരഞ്ഞെടുത്ത 85 കവിതകൾ ഒന്നാംഭാഗമായും, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളും കഥകളും രണ്ടാം ഭാഗമായും ചേർത്തിരിക്കുന്നു. താഴെ പറയുന്നവയാണു് ഇടശ്ശേരിയുടെ കാവ്യസമാഹാരങ്ങൾ:
അളകാവലി, ലഘുഗാനങ്ങൾ, കാവിലെ പാട്ട്, കറുത്ത ചെട്ടിച്ചികൾ, തത്ത്വശാസ്ത്രമുറങ്ങുമ്പോൾ, പുത്തൻകലവും അരിവാളും.
