പദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

നവീനയുഗം (തുടർച്ച)

കേരളീയവും ഭാരതീയവുമായ ചിന്താഗതികൾ കേരളത്തിൻ്റേതായ സരസ മധുരശൈലിയിൽ പകർന്നുകൊണ്ടിരിക്കുന്ന ഭാവനാചതുരനും അനുഗൃഹീതനുമായ ഒരു വിശിഷ്ട കവിയാണു് പി. കുഞ്ഞിരാമൻ നായരെന്നു മൊത്തത്തിൽ പറയാം.

ഭദ്രദീപം, നിറപറ, പാതിരാപ്പൂവ്, പടവാൾ, മണിവീണ, പൂത്താലി, കളിയച്ഛൻ, പിറന്നമണ്ണിൽ, വാസന്തിപ്പൂക്കൾ, പ്രേമപൗർണ്ണമി, പൂമ്പാറ്റകൾ, ശംഖനാദം, അന്തിത്തിരി, അനന്തൻകാട്ടിൽ, താമരത്തോണി, പൂക്കളം, വയല്ക്കരയിൽ, ചിലമ്പൊലി തുടങ്ങിയവയാണു കുഞ്ഞിരാമൻനായരുടെ കൃതികൾ.