നവീനഗദ്യോദയം
ഇത്തരം പുസ്തകങ്ങൾ ഓരോന്നും പള്ളിക്കൂടങ്ങളിൽ പാഠ്യപുസ്തകങ്ങളായിത്തീർന്നതോടെ ഭാഷയിൽ ഗദ്യപ്രചാരം അഭൂതപൂർവ്വവും അനന്യ സാധാരണവുമായിത്തീർന്നു. ‘ആവശ്യം സൃഷ്ടിയുടെ മാതാവു്’ എന്നുണ്ടല്ലോ. ആവശ്യത്തെ പുരസ്ക്കരിച്ചു് ഒട്ടനേകം കൃതികൾ ഈ ഘട്ടത്തിൽ ജനിക്കുകയും ചെയ്തു. ഇങ്ങനെ വലിയകോയിത്തമ്പുരാൻ ആധുനികഗദ്യത്തിൻ്റെ സാക്ഷാൽ പ്രചാരകനും പരിപോഷകനുമായിത്തീർന്നു. തിരുമേനിയെ ആധുനികഗദ്യത്തിൻ്റെ ജനയിതാവെന്നു പലരും ബഹുമാനിച്ചു പറഞ്ഞുവരാറുണ്ടു്. അവിടുന്നു രചിച്ച ഗദ്യകൃതികൾക്ക് പള്ളിക്കൂടങ്ങളിൽ പാഠ്യപുസ്തകങ്ങളായിത്തീരുവാനും, ആ വഴിക്കു പിന്നീടുണ്ടായ ഗദ്യരീതിക്ക് അടിസ്ഥാനമുറപ്പിക്കുവാനും കഴിഞ്ഞു. ഈ നിലയിലാണു് അവിടുത്തെ ആധുനികഗദ്യത്തിൻ്റെ ജനയിതാവെന്നു വിളിച്ചുപോരുന്നതെന്നു പറയേണ്ടതില്ലല്ലോ. എന്നാൽ ഇതിനുമുമ്പു പ്രസ്താവിച്ച വസ്തുതകളെ മുഴുവൻ മുൻനിറുത്തി പര്യാലോചിക്കുമ്പോൾ, അവിടുത്തേക്ക് ആധുനികഗദ്യപ്രചാരകൻ എന്ന പേരാണു് കൂടുതൽ സംഗതമായിട്ടുള്ളതെന്നു തോന്നിപ്പോകുന്നുണ്ടു്.
1020-ാമാണ്ടു മുതൽ 1090-ാമാണ്ടു വരെ ജീവിച്ചിരുന്ന ഈ പുണ്യ ശ്ലോകൻ ബുക്കുകമ്മറ്റി പ്രസിഡണ്ടു് എന്ന നിലയിലും മറ്റും മലയാള ഭാഷയുടെ അഭിവൃദ്ധിക്കായി ചെയ്തിട്ടുള്ള സേവനങ്ങൾ അതിരും എതിരുമില്ലാത്തവയാണു്. ഏകദേശം അരശതാബ്ദത്തോളം കാലം, മലയാളഭാഷയുടേയും സാഹിത്യത്തിൻ്റെയും ഉന്നമനത്തെ ലാക്കാക്കിത്തന്നെ ബഹുമുഖമായി അവിടുന്നു പ്രവർത്തിച്ചുപോന്നു. ഗ്രന്ഥരചന മാത്രമല്ല അവിടുന്നു നിർവ്വഹിച്ചിട്ടുള്ളതു്. ഗ്രന്ഥപരിശോധന അതിനേക്കാൾ വലിയൊരു സേവനമായിരുന്നു. ആ മഹാമനസ്കൻ്റെ പ്രോത്സാഹനത്താൽ ഭാഷയിൽ അനേകം സാഹിത്യകാരന്മാർ അന്നു രംഗപ്രവേശം ചെയ്യുവാൻ ഇടയായി. അവിടുത്തെപ്പോലെ ഔദാര്യം, ആശ്രിതവാൽസല്യം. സാഹിത്യപ്രണയം, പരോപകാരതല്പരത മുതലായ ഗുണഗണങ്ങൾ എല്ലാം ഒന്നുപോലെ സമ്മേളിച്ചിട്ടുള്ള ഒരു മഹാൻ അന്നുമിന്നും ഭാഷാ സാഹിത്യലോകത്തിൽ ഉണ്ടായിട്ടില്ലതന്നെ.
"അപ്പാണ്ഡിത്യവിശേഷ,മാ വിനയ, മാഗ്ഗാംഭീര്യ,മദ്ധ്വൈര്യ,മ–
ആപ്പാദാശ്രിതവത്സലനാമിക, വാലേ കോപകാരവ്രതം,
അപ്പാരായണയോഗ്യസൽകവന, മദ്ദാക്ഷിണ്യ,മസ്സൌഹൃദം,
പർപ്പാധീശ! ഭവൽഗുണങ്ങളിൽ മറന്നേയ്ക്കാവതെന്തുവാൻ!"
എന്നു വള്ളത്തോൾ അവിടുത്തെ പ്രകീർത്തിച്ചിട്ടുള്ളതു് അതിശയോക്തിസ്പർശമില്ലാത്തറ്റിയുടേയും അദ്ധ്യക്ഷനായിത്തീർന്നതോടുകൂടി അവിടുത്തെ വളരെയധികം വർദ്ധിക്കുകയും, കേരളീയർ അവിടുത്തെ സർവ്വസമ്മതമായി ‘കേരളസാഹിത്യചക്രവർത്തിപദത്തിൽ അധിരോഹണം ചെയ്യിക്കുകയും ചെയ്തു. ഇതിനെപ്പറ്റി എം. ആർ. ബാലകൃഷ്ണവാര്യർ ‘കേരള വർമ്മദേവനിൽ പ്രസ്താവിച്ചിട്ടുള്ള ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം:
കേരളവർമ്മദേവൻ ഭാഷാപോഷിണി സഭയുടെ അദ്ധ്യക്ഷനും ബുക്കുകമ്മറ്റി പ്രസിഡണ്ടും തിരുവിതാംകൂർ ഗവർമേണ്ടിൻ്റെ നാട്ടുഭാഷ സംബന്ധിച്ച ഉപദേഷ്ടാവും അന്നത്തെ മഹാകവികളിലും പണ്ഡിതന്മാരിലും അഗ്രഗണ്യനും കേരളകാളിദാസനുമായിത്തീർന്നപ്പോൾ ഭാഷാ സാഹിത്യ ചക്രവർത്തിയായി അഭിഷികനായി. വടക്കും തെക്കരുമായ സാഹിത്യകാരന്മാരെല്ലാം അവിടുത്തെ നായകനായി സസന്തോഷം സ്വീകരിച്ചു. വറുഗ്ഗീസുമാപ്പിള അവർകൾ അവിടുത്തെ വലംകയ്യായിരുന്നു. ഭാഷാപോഷണത്തിനും ചക്രവർത്തി സ്ഥാനസ്ഥാപനത്തിനും ഏറക്കുറെ സഹായിച്ചു. മനോരമപ്പത്രം കേരളവർമ്മദേവൻ്റെ വിഖ്യാതി വർദ്ധിപ്പിക്കുവാൻ ഒരുപകരണമായിത്തീർന്നു. മനോരമ മുഖേന കേരളത്തിലെ അന്നത്തെ പ്രശസ്തന്മാരായ വിദ്വജ്ജനങ്ങളുമായി പരിചയത്തിനും സൗഹാർദ്ദത്തിനും സൗകര്യം ലഭിച്ചു. അക്കാലത്തുണ്ടായിട്ടുള്ള മിക്ക ഗ്രന്ഥങ്ങളും ഈ മഹാനുഭാവൻ്റെ പരിശോധനയോടും അഭിപ്രായത്തോടും കൂടിയാണു് പ്രസിദ്ധീകരിച്ചിട്ടുള്ളതു്. ഈ വിധത്തിൽ ഉയർന്നുവന്ന അവിടുത്തെ സാഹിത്യജീവിതം ആധുനികമലയാളഭാഷയുടെ സർവ്വശ്രേയസ്സുകൾക്കും അസ്തിവാരമുറപ്പിക്കുവാൻ സർവ്വഥാ പ്രയോജകീഭവിച്ചു.”
