തുള്ളലുകളിൽകാണുന്ന കേരളം
“ലന്തപറങ്കിയുമിങ്കിരീയേസും ബന്ധുവതാമിനിയരചന്മാർക്കും”
എന്നു നളചരിതത്തിൽ നമ്പ്യാർ പ്രസ്താവിച്ചിട്ടുള്ളതെന്നു വിചാരിക്കാവുന്നതാണു്. കാർത്തികതിരുനാൾ മഹാരാജാ വിൻ്റെ ഭരണകാലത്തു, തിരുവിതാംകൂർ ഇംഗ്ലീഷുകാരുമായി ഉടമ്പടിചെയ്യുകയും, ഇംഗ്ലീഷുകാരെ ഉത്തമബന്ധുക്കളായി കരുതിപ്പോരുകയും ചെയ്ത സംഗതി ചരിത്രപ്രസിദ്ധവുമത്രെ.
ഇങ്ങനെ നോക്കുന്നതായാൽ ഒട്ടുവളരെ പുരാതന ചരിത്രശകലങ്ങൾ തുള്ളൽകൃതികളിൽനിന്നു നമുക്കു പ്രസ്പ ഷ്ടമാകുന്നതാണു്. ചുരുക്കിപറയുന്നതായാൽ, ഒരു നൂറ്റമ്പതു കൊല്ലത്തിനുമുമ്പുള്ള കേരള ചരിത്രത്തെ പ്രതിഫലിപ്പി ച്ചുകാണിക്കുന്ന ഒരു ഒന്നാംതരം കണ്ണാടിയാണു് തുള്ളൽക്കഥകൾ എന്നുള്ളതു നിർവ്വിവാദമത്രെ.
