അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

ഭംഗിയില്ലാതെ പരന്നുകിടക്കുന്ന കുറുനിരകൾ നിരക്കെ വെട്ടി ഭംഗിയാക്കിതീർക്കുന്ന സമ്പ്രദായം ഒന്നരശതാബ്ദത്തിനു മുമ്പുതന്നെ നമ്മുടെ കേരളീയവനിതമാർ ആരംഭിച്ചിരുന്നുവെന്നു മേല്പറഞ്ഞതുകൊണ്ടു സ്പഷ്ടമാകുന്നുണ്ടല്ലോ.

പോർട്ടുഗീസുകാർ, ഡച്ചുകാർ, ഇംഗ്ലീഷ്‌കാർ മുതലായ പാശ്ചാത്യന്മാർ നമ്പ്യാരുടെകാലത്തു കേരളക്കരയിൽ ഉണ്ടായിരുന്നവരാണു്. ആദ്യം വ്യാപാരികളായും, പിന്നീടു ഭടന്മാരായും, തദനന്തരം ഭരണകർത്താക്കളായും തീർന്ന ഇവരുടെ ചരിത്രം അത്ഭുതജനകംതന്നെ. പോർട്ടുഗീസുകാരും ഡച്ചുകാരും നമ്പ്യാരുടെ കാലത്തിനുമുമ്പുതന്നെ കൊച്ചി, കോഴിക്കോടു, ചെമ്പകശ്ശേരി, കായങ്കുളം മുതലായ കേരളരാജാക്കന്മാരുമായി സഖ്യംചെയ്തും, യുദ്ധങ്ങളിൽ കക്ഷിചേർന്നു സഹായങ്ങൾ നല്കിയും കഴിഞ്ഞു കൂടുകയായിരുന്നു എന്നുള്ള വസ്തുത ചരിത്രപ്രസിദ്ധമത്രെ.

ഇംഗ്ലീഷുകാരുടെ ശക്തി നമ്പ്യാരുടെ കാലത്തു വളരെ വർദ്ധിക്കുവാൻ തുടങ്ങിയിരുന്നു. തിരുവിതാംകൂറിൽ മാർത്താണ്ഡ വർമ്മ മഹാരാജാവിൻ്റെകാലത്ത് ഇംഗ്ലീഷുകാരുമായി ഉടംബടി ചെയ്തിരുന്നില്ലെങ്കിലും അവരുമായി വളരെ മൈത്രി യിലാണു് കഴിഞ്ഞുപോന്നത്. അത്രതന്നെയുമല്ല, ആ തിരുമേനി ചരമശയ്യയിൽ കിടക്കുമ്പോൾ ഭാഗിനേയനായ കാർത്തികതിരുനാൾ മഹാരാജാവിനെ അടുക്കൽ വിളിച്ചു ഭരണകായങ്ങളെപ്പറ്റി പലതും പ്രസ്താവിച്ചകൂട്ടത്തിൽ, ഇംഗ്ലീഷുകാർ വർദ്ധിച്ചുവരുന്ന ഒരു ശക്തിയാണെന്നും അവരുമായി യാതൊരുവിധത്തിലും ശത്രുഭാവം അനുവ ർത്തിച്ചുപോകരുതെന്നും പ്രത്യേകം ഉപദേശിച്ചിരുന്നതായിട്ടുകൂടി കേട്ടിട്ടുണ്ടു്. മേല്പറഞ്ഞ സംഗതികൾ പലതും അനുസ്മരിച്ചുകൊണ്ടായിരിക്കണം