അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

തുള്ളൽകഥകളിൽനിന്ന് അക്കാലത്തെ സാമുദായികദൂഷ്യങ്ങളിൽ പലതും സ്പഷ്ടമായിക്കാണാം. മദ്യപാനം, കരള, വിഷയലമ്പടത്വം, അലസജീവിതം എന്നിവ അന്നത്തെ സമുദായങ്ങളെ ബാധിച്ചിരുന്ന പ്രബലദോഷങ്ങളായിരുന്നു. അധർമ്മവിദ്വേഷിയായ നമ്പ്യാരുടെ വാക് ശരങ്ങൾക്കു് അവയെല്ലാംതന്നെ ലക്ഷ്യമായിത്തീരുകയും ചെയ്തിട്ടുണ്ട്’. ഇന്നു ചിലകുഗ്രാമങ്ങളിൽ മാത്രം കാണുന്ന മുറിവൈദ്യന്മാർ, കവിടിക്കാർ, ദുമ്മന്ത്രവാദികൾ മുതലായവർ അക്കാലത്ത് എവിടെയും സഞ്ചരിച്ചിരുന്നു. ശകുനത്തെപ്പറ്റി ഇന്നുള്ളവരുടെ അഭിപ്രായം എന്തുതന്നെയായിരുന്നാലും അന്നത്തെ ജനങ്ങൾക്ക് അതിൽ വളരെ വിശ്വാസമാണുണ്ടായിരുന്നതു്.

“അന്നേരം പല ദുശ്ശകുനങ്ങൾ
മുന്നിൽപ്പരിചൊടുകണ്ടുതുടങ്ങി
പ്രതിരോമത്തിനു ചുഴികാററൂതി
പൊടിപടലങ്ങൾ കണ്ണിൽനിറഞ്ഞു
കാകൻ, കഴുകു പരുന്തുകളീവക
ആകാശവന്നൊക്കെ നിറഞ്ഞു,
മാർജ്ജാരങ്ങളുമൊത്തു കടിച്ചുമു-
റിഞ്ഞെതിരിട്ടതുനേരംതന്നെ”
പൂച്ചവിലങ്ങേ ചാടുകയും പല
ദുശ്ശകുനം പുനരങ്ങിനെകണ്ടു.”