അദ്ധ്യായം 10. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിൽകാണുന്ന കേരളം

ഇക്കാലത്ത് എത്രയുണ്ടെന്നു പറയുവാൻ നിവൃത്തിയില്ല. തോട, തരിവള, മൂക്കുത്തി, പതക്കം മുതലായ പല ആഭ രണങ്ങളും അന്നു സ്ത്രീജനങ്ങൾ അണിഞ്ഞിരുന്നു. സ്യമതകത്തിൽ അക്കാലത്തു ധരിച്ചിരുന്ന ആഭരണങ്ങളുടെ ഒരു പട്ടിക കാണുന്നുണ്ട്. അതു താഴെ ഉദ്ധരിക്കുന്നു:-

‘വളയും തളയും മണിമോതിരവു-
മിടയ്ക്കാത്താലിമടക്കാത്താലികൾ
പൂത്താലികളും മാലകൾ നൂലുകൾ
മുടുകും കുഴലും കടകും കാതില
തൂക്കും മണികൾ പതക്കം തോൾവള
തുടലുംകൂട്ടമരഞ്ഞാണുകളും
അരമണിക്കൂട്ടം മണികിങ്ങിണി പൊ-
ന്മണിയും മിന്നുമിരട്ടക്കുഴലും
പവിഴക്കുഴലും മുത്തുക്കുഴലും
കുരലാരം പല കാശ് താലികളും.’

ഇവയിൽ ചിലതെല്ലാം എന്തുസാധനമാണെന്നുതന്നെ ഇന്നുള്ളവർക്കു രൂപമില്ലാതായിട്ടുണ്ടു്. അത്രത്തോളം വലിയ മാററമാണു് ആഭരണവിഷയത്തിൽ ഇന്നു സംഭവിച്ചിരിക്കുന്നതു്.