തുള്ളലുകളിൽകാണുന്ന കേരളം
“ഉത്തമഗുണനാമുലകുടെ പെരുമാൾ
ഇത്തരമവനിസുഖത്തെ വരുത്തി
പത്തനസിമനി പരമാനന്ദം
സ്വസ്ഥതയോടെ വസിക്കും കാലം,
ശാസ്ത്രിബ്രാഹ്മണനൊരുവൻ വന്നഥ
ശാസ്ത്രമൊരല്പം വായിച്ചൻപൊടു
ധാത്രീശ്വരനെബോധിപ്പിച്ചതു-
മാത്രം ഞാനിഹ കഥനം ചെയ്യാം.”
ധ്‌റുവചരിതം, ഹരിശ്ചന്ദ്രചരിതം, പ്രദോഷമാഹാത്മ്യം മുതലായ തുള്ളലുകളിൽ മാർത്താണ്ഡവർമ്മ, രാമവർമ്മ എന്നീ ‘വഞ്ചിമഹീപതിവര’ന്മാരെ പ്രത്യേകം സ്മരിച്ചു കാണുന്നു:-
“ചീർത്തോരു കാരുണ്യമുത്തിയാം മന്നവൻ
പാത്തലംതന്നിലെ മർത്ത്യജനങ്ങടെ
ആർത്തിശമിപ്പിച്ചു കീർത്തി വർദ്ധിപ്പിച്ചു
ധൂർത്തരെയെല്ലാമമർത്തു…………………
……………………………………………………….
ധാത്രിവരോത്തമൻ ധാത്രിപരിത്രാണ-
മെത്രയും ചിത്രമായത്ര ചെയ്താൻ നല്കി-
ക്ഷേത്രം പണിയിച്ചു പാത്രങ്ങൾ തീർപ്പിച്ചു” (ധ്റുവചരിതം.)
