തുള്ളലുകളിൽകാണുന്ന കേരളം
“വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാൻ
കാരസ്കരഘൃതം ഗുൽഗുലുതിക്തകം
ചേരുന്ന നെയ്കളുമെണ്ണപൊടികളും
സാരമായുള്ള ഗുളികയും കൈക്കൊണ്ടുചെ-
ന്നോരോവിധം പണംകൈക്കലാക്കിടുന്നു.”
എന്നിങ്ങനെ ധ്‌റുവചരിതം, ഹരണീസ്വയംവരം, പഞ്ചേദ്രോപാഖ്യാനം മുതലായ കൃതികളിൽ കാണുന്ന പ്രസ്താവങ്ങൾ മേല്പറഞ്ഞ സംഗതിയെ സാധുകരിക്കുവാൻ പര്യാപ്തമായവയത്രെ.
നായന്മാർ, പട്ടന്മാർ, നമ്പൂതിരിമാർ മുതലായ സമുദായങ്ങളോടാണു ക്ഷേത്രോപജീവിയായ നമ്പ്യാർക്ക് അധികവും അടുത്തു പരിചയപ്പെടുവാൻ സാധിച്ചിട്ടുള്ളതു്. അതിനാൽ ക്രിസ്ത്യാനികൾ, ഈഴവർ, മഹമ്മദീയർ മുതലായ വർഗ്ഗക്കാരെപ്പറ്റി വളരെക്കുറച്ചു വിവരങ്ങൾമാത്രമേ തുള്ളലുകളിൽനിന്നു ഗ്രഹിക്കുവാൻ കഴിയുന്നുള്ള. നമ്പ്യാർ അമ്പലപ്പുഴ താമസിക്കുന്നകാലത്തു ചമ്പക്കുളംപള്ളിയിൽ “പെരുന്നാളിനു ചില തുള്ളലുകൾ അഭിനയിച്ചിരുന്നതായി ചിലർ പ്രസ്താവിച്ചു കാണുന്നുണ്ട്. ആ സ്ഥിതിക്ക്, ക്രിസ്താനികളെ പ്രത്യേകം പരാമശിക്കുന്ന തുള്ളലുകളും നമ്പ്യാർ രചിച്ചിരിക്കുവാൻ ഇടയുണ്ടെന്നു കരുതുന്നതിൽ അബദ്ധമില്ല. അപ്രകാശിതങ്ങളായിട്ടുള്ള ആവക കൃതികൾ ഇനിയും കൈവശം വച്ചുകൊണ്ടിരിക്കുന്നവർ അവ യെ വെളിയിൽ കാണിക്കുന്നതുവരെ, ഈ വിഷയത്തെപ്പറ്റി മൗനം ദീക്ഷിക്കുകയേ നിവൃത്തിയുള്ളൂ.
