തുള്ളലുകളിൽകാണുന്ന കേരളം
“കണ്ടത്തിൽ കൃഷിചെയ്താലുണ്ടാകും വിളവെല്ലാം
കണ്ടെത്തിപിടിപെട്ടു കശ്മലന്മാർ വാരി വാരി-
ക്കൊണ്ടെങ്ങും തിരിക്കും കണ്ടിരിക്കുന്നോരെന്തുചെയ്വൂ?
പണ്ടാരും നടക്കാത്ത കണ്ടങ്ങൾ കൃഷിചെയ്തു-
കണ്ടെങ്കിലതുമെല്ലാം പണ്ടാരവകയാക്കി
മണ്ഡപത്തിൻവാതിൽ കാക്കും മനുഷ്യപ്രൗഢിമാന്മാർക്ക്
കൊണ്ടുചെന്നുകൊടുക്കാഞ്ഞാൽ മറിക്കുമസ്സമർത്ഥന്മാർ”
എന്നു ഹരിശ്ചന്ദ്രചരിതത്തിലും,
“ചുങ്കസ്ഥലങ്ങളിൽച്ചെന്നു പഥികരെ
കിങ്കരന്മാർകളെക്കൊണ്ടു മറിപ്പിച്ചു
സങ്കടപ്പെട്ടു കിട്ടുന്ന പണംകൊണ്ടു
മങ്കമാർ വീടു പുലർത്തുന്നിതു ചിലർ”
എന്നു ഹരണീസ്വയംവരത്തിലും മററും മേല്പറഞ്ഞ ഉദ്ദ്യോഗസ്ഥന്മാരുടെ മുന്നയങ്ങളേയും ജനദ്രോഹബുദ്ധിയേയും വിശദമായി വെളിപ്പെടുത്തിയിരിക്കുന്നു. ചുരുക്കിപ്പറയുന്നതായാൽ,
