തുള്ളലുകളിൽകാണുന്ന കേരളം
“ഇപ്പോളധികാരിയായിട്ടൊരുത്തനെ
കല്പിച്ചൊരേടത്തുവിട്ടുവെന്നാലവൻ
അക്കരക്കാരെപ്പിഴപ്പിച്ചു രാശിയും
ചക്രവും നെല്ലും കരസ്ഥമാക്കിക്കൊണ്ടു
പൊക്കംപിടിപ്പിച്ചയയ്ക്കും പ്രജകളെ
പൊക്കണംകെട്ടിക്കുമേവനെന്നാകിലും
രണ്ടുപണം കയ്യിലുള്ള പുരുഷനെ-
കെക്കൊണ്ടു പലതരം ശിങ്കുകളിപ്പിക്കും
ഉണ്ടായതൊക്കെപ്പിടുങ്ങുമെന്നല്ലൊരു
രണ്ടായിരത്തിനു സാധനം വാങ്ങുമ്പോൾ
കണ്ടങ്ങളൊക്കവേ കണ്ടെഴുതിക്കൊണ്ടു
പണ്ടാരമാക്കി കൃഷിയും തുടങ്ങിച്ചു
പണ്ടാരുമോർക്കാത്ത പാട്ടമര്യാദയു-
മുണ്ടാക്കി നെല്ലളപ്പിച്ചു സ്വരൂപിച്ചു
തമ്പുരാന്മാർക്കൊരു കാശും കൊടുക്കാതെ
തൻപുരംതന്നിലങ്ങാക്കി പതുക്കവേ
വിറ്റു പിരിച്ചുകൊണ്ടച്ചിവിട്ടിൽ ചെന്നു
പറ്റുമച്ചങ്ങാതി” (നൃഗമോക്ഷം)
രാജാവിനെച്ചെന്നു സേവിച്ചു നില്ക്കയും
വ്യാജം പറഞ്ഞു
പലരെ ചതിക്കയും
കൈക്കൂവി മെല്ലെപ്പിടുങ്ങുവാനല്ലാതെ
ഇക്കാരിയക്കാർക്കില്ലവാഞ്ഛിതം” (ധ്‌റുവചരിതം)
