തുള്ളലുകളിലെ വർണ്ണനാരീതി
മാറ്റുമായി പരമസുഖികളായിട്ടാണ് അവർ വസിക്കുന്നതു്. ഈ മാതിരി വർണ്ണനകൾ വായിക്കുമ്പോൾ കേരളത്തിലെ ചില ഇടപ്രഭുക്കന്മാരുടെ ഒരു ഛായ നമ്മുടെ മനോ നേത്രങ്ങൾക്കുമുമ്പിൽ പ്രത്യക്ഷീഭവിച്ചുപോകുന്നു.
ശ്രീകൃഷ്ണൻ്റെ ലീലകൾ നമ്മുടെ ഗൃഹങ്ങളിലെ ബാലന്മാരുടേതിൽനിന്നു ഒട്ടും വ്യത്യസ്തമല്ല.
‘കണ്ണൻചിരട്ടയിൽ പൂഴിനിറച്ചിട്ടു
കണ്ണുംതുളച്ചങ്ങുയർത്തിപ്പിടിക്കയും
മണ്ണുപൊഴിയുന്ന കണ്ടുരസിക്കയും
മണ്ണിൽ കരംകൊണ്ടു നിളേവരക്കയും
കൊച്ചുകരംരണ്ടും പൊത്തിപ്പൊടിതന്നിൽ
പൂച്ചക്കരണം മറിഞ്ഞുകളിക്കയും
മെച്ചത്തിൽ നല്ലൊരു പുഴിച്ചോറുണ്ടാക്കി
കൊച്ചുങ്ങൾക്കെല്ലാം വിളമ്പിക്കൊടുക്കയും
മററുമായിരുന്നു കൃഷ്ണലീലകളിൽ ചിലതു്.
ഉർവ്വശി, മേനക, രംഭ, തിലോത്തമ തുടങ്ങിയ സ്വർവ്വധുവൃന്ദമെല്ലാം നമ്പ്യാരുടെ പരിചയപരിധിയിൽ ഉൾപ്പെട്ട കുട്ടനാടൻ സ്ത്രീകളൊ മറെറാ ആയിട്ടാണു് തുള്ളലുകളിൽ പ്രതിബിംബിച്ചിട്ടുള്ളത്. അവർ കണ്ണിൽ മഷി എഴുതുകയും, ചാന്തുതൊടുകയും മററും പതിവായി ശീലിച്ചിരുന്നു.
‘ഒരുവകതാളവും ചിലമേളവും
ചിലകൊട്ടുകൾപാട്ടുകളും’
‘വെറ്റില തെറുപ്പും’മററും ആ ദേവാംഗനമാരുടെ വിനോദ രസങ്ങളായിരുന്നു. രാവണരാജധാനിയിൽ
‘തൂക്ക തളിക്ക പടിപ്പുരമെഴുകുക’
