തുള്ളലുകളിലെ ഫലിതം
‘പട്ടന്മാരൊടു വസ്ത്രമെടുത്താൽ
പൊട്ടന്മാരിഹ തോല്ക്കെയുള്ളു;
എട്ടുപണം വിലയുള്ളതിനവർ പതി-
നെട്ടുപണം വിലവച്ചു കൊടുക്കും;
അവരൊടുചെന്നു കടംകൊണ്ടെങ്കിൽ
ഭവനംകൂടെ നശിക്കാറാവും;
പത്തിനുകാലു കൊടുക്കണമപ്പോൾ
പത്തിനുരണ്ടര പലിശയുമായി;
വീട്ടുവതിന്നു തരം കൂടാഞ്ഞാൽ
വീട്ടിൽക്കേറിപ്പാടുകിടക്കും’ (പ്രദോഷമാഹാത്മ്യം)
എന്നുംമറ്റുമാണു് അവരുടെ വ്യാപാര രീതിയെ നമ്പ്യാർ അപഹസിക്കുന്നതു്.
“കിട്ടിയതൊന്നും മതിയാവില്ലാ
പട്ടന്മാർക്കതു ബോധിക്കേണം;
‘ഹടബടുവാ വിടുവിണ്ടു കണക്കോ
പോടെടമെത്തെക്കറി കിറി സാദം’
ഇങ്ങനെ പിശകി വിളമ്പിച്ചങ്ങനെ
ചിങ്ങൻപഴവും തൈരും കൂട്ടി
ചളുപിളെയാക്കിശ്ശേഷിപ്പിചതു
വളു വെളെവാരി വിതച്ചു തിരിച്ചും;
പപ്പടവും പഴവും പഞ്ചാരയു-
മപ്പോൾത്തന്നൊരു മുണ്ടിൽക്കെട്ടിയി
ടത്തെകയ്യിലെടുത്തും കൊണ്ടു പു-
റത്തേകങ്ങു പുറപ്പെട്ടുടനേ.
വെററില പുകയില കൊൾവാനായതു
വിററുപിരിച്ചു തിരിച്ചുനടക്കും” (രുഗ്‌മിണിസ്വയംവരം)
