അദ്ധ്യായം 6. മഹാകവി കുഞ്ചൻ നമ്പ്യാർ

തുള്ളലുകളിലെ ഫലിതം

“കുരുപതികളിലേററം പ്രസിദ്ധനെന്നും,
മരുത്തിൻ്റെ വലിപ്പമെന്നും,
കരുത്തുള്ള പരിഷയിലധിശനെന്നും,
ഗുരുത്വമുള്ളവർകളിൽ പ്രഥമനെന്നും,
കരത്തിൽ വില്ലെടുത്തോരിൽ മുമ്പനെന്നും,
ഗുരുക്കന്മാരെ കാട്ടിൽ പ്രഥിതനെന്നും,
നരകമഥനനൊടു സഖിത്വമെന്നും,
നരപതികളിലേററം പ്രസിദ്ധനെന്നും”

മാറ്റും ഗർവുനിറഞ്ഞ പാർത്ഥനെ ഒരു മലവേടൻ്റെ
‘തല്ലും ചവിട്ടു’മേല്പിച്ച് ‘എല്ലുപൊടിച്ചും, പല്ലുകൊഴിച്ചും’
സകല മദങ്ങളും തീർത്തുവിടുന്നു. ഇതെല്ലാം നമ്പ്യാരുടെ

പക്ഷപാതരാഹിത്യവും അധർമ്മവിദ്വേഷവുമാണു വ്യക്തമാക്കുന്നതെന്നു പറയേണ്ടതില്ലല്ലൊ.

ഓരോ സമുദായക്കാരും അതാതു സമുദായത്തിലെ നിയമപ്രകാരം ജീവിതം മാനമായി നയിക്കണമെന്നാണ് നമ്പ്യാരുടെ സിദ്ധാന്തം. ബ്രാഹ്മണവർഗ്ഗക്കാർ ഈശ്വര ഭക്തന്മാരായും വൈദിക ധർമ്മാനുഷ്ഠാനതല്പരന്മാരായും ജീവിക്കണമെന്നു നമ്പ്യാർക്കു പ്രത്യേകിച്ചും നിർബന്ധമുണ്ടായിരുന്നു. അതിനു വിരുദ്ധമായി ജാതിധർമ്മങ്ങളെ ത്യജിച്ചു പണം കൂടുതൽ പലിശയ്ക്കും കടംകൊടുത്തു സാധു ജനങ്ങളെ ദ്രോഹിക്കുവാനും, ദാനവും പ്രതിഗ്രഹവും തേടി അങ്ങിങ്ങു് അലഞ്ഞുനടക്കുവാനും നമ്പ്യാർ അവരെ ഒരിക്കലും അനുവദിക്കുകയില്ല. അങ്ങനെ ചെയ്യുന്നവരെ നമ്മുടെകവി സന്ദർഭമുണ്ടാക്കി കണക്കിനു പരിഹസിക്കുകയും ചെയ്യും. സത്യാസ്വയംവരത്തിനു് അനേകം ആളുകൾ പോകുന്ന കൂട്ടത്തിൽ നമ്പ്യാർ അത്തരക്കാരിൽ ഒരുത്തനെ പിടികൂടുന്നതു നോക്കുക:-

“മുതുവിപ്രൻ പണമെന്നോർക്കുമ്പോൾ
പുതുവിപ്രൻ താനെന്നൊരു ഭാവം.
കാശിക്കപ്പുറമെങ്കിലുമിന്നൊരു-
കാശിനുപകയുണ്ടെന്നാൽ മണ്ടും.
എഴുപത്തെട്ടുവയസ്സു തികഞ്ഞൊരു
കിഴവബ്രാഹ്മണനിതപോകുന്നു!
കൊടുവെയിൽ തട്ടിച്ചുട്ട കഷണ്ടിയിൽ
ഒരുപിടി നെല്ലാൽ മലരു പൊരിക്കാം.
കുടയും നാസ്തി ചുമച്ചുചുമച്ചൊരു
വടിയും കത്തി കൂന്നു കിനിഞ്ഞ ഹ 
പൊടിയുമണിഞ്ഞു”

പോകുന്ന ആ വൃദ്ധ ബ്രാഹ്മണനെ സരസമായി കുളിയാക്കുകയും കലശൽകൂട്ടുകയുംചെയ്യുന്നു. ഇതുപോലെതന്നെ പരദേശികളായ പട്ടന്മാരെ കണക്കിനു ശകാരിക്കുന്നതിൽ അദ്ദേഹത്തിനു് ഒരലംഭാവവുമില്ല.