ഗദ്യസാഹിത്യചരിത്രം. പന്ത്രണ്ടാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം

ജീവചരിത്രശാഖയിൽ ഉൾപ്പെട്ട അനേകം കൃതികളെപ്പറ്റി ഇനിയും പ്രസ്താവിക്കുവാനുണ്ട്. വടക്കുംകൂറിൻ്റെ ക്ഷേമേന്ദ്രൻ, മേപ്പത്തൂർ, പി. ശ്രീധരൻപിള്ളയുടെ ഏ. ബാലകൃഷ്ണപിള്ള, ഏ. മുഹമ്മദുസാഹിബ്ബിൻ്റെ മുഹമ്മദ് നിബി, ബി.ജി. കുറുപ്പിൻ്റെ രമേശചന്ദ്രദത്തൻ, കെ.വി. രാഘവൻനായരുടെ സ്വാമി വിവേകാനന്ദൻ, ഫാദർ തേർമഠത്തിൻ്റെ ത്യാഗവീരൻ, കെ. എം. ജോർജ്ജിൻ്റെ സാധുകൊച്ചുഞ്ഞു്, മാത്തൻ തരകൻ്റെ റവറണ്ട് ജോർജ്ജു മാത്തൻ, ആർ. വാസുദേവൻകർത്താവിൻ്റെ കെ. സി മാമ്മൻ മാപ്പിള, ടി. എ. കുര്യൻ്റെ മഹാകവി കെ. വി. സൈമൺ, തുറവൂർ മാധവപ്പൈയുടെ ശേഷഗിരിപ്രഭു, എം. ആർ.ബാലകൃഷ്ണവായരുടെ ബർണാഡ്ഷാ, കുഞ്ചൻനമ്പ്യാർ, ടി. എം. ചുമ്മാരുടെ മഹാകവി കുഞ്ചൻനമ്പ്യാർ, രാജർഷി, ഇ. എം. എസ്സ്.ൻ്റെ ജവഹർലാൽ നെഹ്റു, കെ. പി. കേശവമേനോൻ്റെ മഹാത്മാഗാന്ധി, അബ്രഹാം ലിങ്കൺ, മുണ്ടശ്ശേരിയുടെ മാക്സിംഗോർക്കി. എ.മാധവൻ്റെ ഇക്ബാൽ, വക്കം അബ്‌ദുൽഖാദറുടെ ഇക്‌ബാൽ, ഇടമറുകിൻ്റെ എം.സി. എന്ന മനുഷ്യൻ, ടി. കെ. രാമൻമേനോൻ്റെ കമലാനെഹ്റു, ചാത്തുക്കുട്ടിമന്നാടിയാർ, സി. എസ്. ഗോപാലപ്പണിക്കർ, രാജാജി, ജി. കമലമ്മയുടെ കസ്തൂരിബായിഗാന്ധി, പി. വി. കൃഷ്ണവാര്യരുടെ തോലമഹാകവി, വി. എസ്. കേരളീയൻ്റെ കേരളത്തിൻ്റെ വീരപുത്രൻ, ആർ. വാസുദേവൻ കർത്താവിൻ്റെ കെ. സി. മാമ്മൻ മാപ്പിള, പി. വി. ഉലഹന്നാൻമാപ്പിളയുടെ ഗോൾഡ് സ്മിത്തു’, പ്രസന്നൻ ജി.യുടെ മന്നത്ത്പത്മനാഭൻ, ടി. എ. കുര്യൻ്റെ മഹാകവി കെ വി സൈമൺ, തായാട്ടു ശങ്കരൻ്റെ മഹാനായ കാവൽക്കാരൻ, രാജൻബാബു, ശ്രീവർദ്ധനത്തു എൻ. കൃഷ്ണപിള്ളയുടെ ശിവജി മഹാരാജാവു്, ജി. ശങ്കരക്കുറുപ്പു പരിഭാഷപ്പെടുത്തിയിട്ടുള്ള മാസ്തി വെങ്കടേശ അയ്യങ്കാരുടെ ടാഗൂർ. പി. ശേഷാദ്രി പരിഭാഷപ്പെടുത്തിയിട്ടുള്ള പ്ളൂട്ടാക്കിൻ്റെ മഹച്ചരിതങ്ങൾ, മേക്കുന്നത്തിൻ്റെ ശ്രീ അരവിന്ദൻ, വിദ്യാനന്ദതീർത്ഥപാദരുടെ ശ്രീതീർത്ഥപാദപരമഹംസസ്വാമികൾ, ശൂരനാട്ട് കുഞ്ഞൻപിള്ളയുടെ സ്വാതി തിരുനാൾ, എൻ. ബാലകൃഷ്ണൻ നായരുടെ ശ്രീ സ്വാതിതിരുനാൾ, ഇ. എം. ജെ. വെണ്ണിയൂരിൻ്റെ ഷൈറ്റ്സർ, നാലാങ്കലിൻ്റെ സ്റ്റാലിൻ, സർദാർ പട്ടേൽ, പണ്ഡിതനെഹ്രു, എൻ. ശ്രീകണ്ഠൻനായരുടെ എൻറെ അമ്മ എന്നു തുടങ്ങിയവയെല്ലാം ഈ ശാഖയിൽ ഉൾപ്പെടുന്നു. ഇവയും, മുമ്പു പ്രസ്താവിച്ചവയും – എല്ലാംതന്നെ ഉൽക്കൃഷ്ട കൃതികളാണെന്ന് ഇവിടെ വിവക്ഷയില്ല. ഓരോവിധത്തിൽ മഹത്ത്വം സമ്പാദിച്ചവരുടെ ജീവചരിത്രങ്ങളാണു് നാം ആഗ്രഹിക്കുന്നതു്. ആ നിലയിൽ വിഷയങ്ങളുടെ ഔന്നത്യംമൂലം പലതും ഇവിടെ പരിഗണനാർഹങ്ങളായി എന്നേയുള്ളു.