ഗദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

ജീവചരിത്രപ്രസ്ഥാനം (തുടർച്ച)

കാഴ്ചപ്പാടുകൾ: പുത്തേഴത്തിൻ്റെ സപ്തതി പ്രമാണിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഈ ഗ്രന്ഥത്തെപ്പറ്റി ഇതിനുമുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ.

ജീയും സാഹിത്യവും: മഹാകവി ജി. ശങ്കരക്കുറുപ്പിൻ്റെ ഷഷ്ടിപുർത്തി സ്മാരകമായി തൃശൂർ കറൻ്റു ബുക്ക്സിൽ നിന്നു് 1961-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു ഗ്രന്ഥം.

സി. ജെ. സ്മാരകഗ്രന്ഥം: സി. ജെ. തോമസിൻ്റെ ചരമാനന്തരം അദ്ദേഹത്തിൻ്റെ സ്മാരകമായി എറണാകുളത്തെ യങ് റൈറ്റേഴ്‌സ്’ അസ്സോസിയേഷൻ 1901- ൽ പുറപ്പെടുവിച്ചിട്ടുള്ള ഒരു കൃതി.

സഹോദര സപ്തതി: സഹോദരൻ എന്ന പേരിൽ പ്രസിദ്ധനായിട്ടുള്ള കെ. അയ്യപ്പൻ്റെ സപ്തതി പ്രമാണിച്ച് എറണാകുളത്തെ ആഘോഷക്കമ്മിറ്റി 1960 – ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണു സഹോദര സപ്തതി.

തങ്കത്താലം: വെണ്ണിക്കുളം ഗോപാലക്കുറുപ്പിൻ്റെ ഷഷ്ടിപൂർത്തി സ്മാരകഗ്രന്ഥമാണ് തിരുവല്ലയിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള തങ്കത്താലം.

ഏ. ഡി. ഹരിശർമ്മ സപ്തതി സ്മാരകഗ്രന്ഥം: ഈയിടെ (1963 സെപ്തംബർ 8) എറണാകുളം ഉപഹാര ഗ്രന്ഥകമ്മിറ്റി പുറപ്പെടുവിച്ചതു്.

പി. കെ. പരമേശ്വരൻനായർ ഷഷ്ട്യാബ്ദപൂർത്തി ഉപഹാരം: ഇതും ഈയിടെ (1963 ഒക്ടോബർ 30) പ്രസിദ്ധപ്പെടുത്തിയ ഒരു സ്മാരക ഗ്രന്ഥമാണു്.

ഗ്രന്ഥനാമംകൊണ്ടുതന്നെ വിശദവിവരം മനസ്സിലാക്കാവുന്നതിനാൽ മറ്റുചിലതിൻ്റെ പേരു മാത്രം കുറിക്കുന്നു. വടക്കംകൂർ സപ്തതി ഉപഹാരഗ്രന്ഥം, ആശാൻ സ്മാരകം, ഉള്ളൂർ സ്മാരകം. ചട്ടമ്പിസ്വാമി ഉപഹാരമാല, ചട്ടമ്പിസ്വാമി ശതാബ്ദ സ്മാരക ഗ്രന്ഥം, നാലപ്പാട്ട് ഷഷ്ടിപൂർത്തി ഉപഹാര ഗ്രന്ഥം, മന്നം ശതാഭിഷേകോപഹാരം, പണ്ഡിതകവി കെ. കെ. പണിക്കർ ഷഷ്ട്യപൂർത്ത്യോപഹാരം, വള്ളത്തോൾ സപ്തതി ഉപഹാരഗ്രന്ഥം, ശ്രീനാരായണഗുരു ശതവാർഷിക സ്മാരക ഗ്രന്ഥം.