കേരളീയ കവയിത്രികൾ
ആരു ചവിട്ടിത്താഴ്ത്തിലു,മിരുളിൻ
പാതാളത്തിലൊളിക്കിലു,മേതോ
പൂർവ്വസ്മരണയിലാഹ്ലാദത്തിൻ
ലോകത്തെത്തും മാനവഹൃദയം
കടലലയെല്ലാം വീണക്കമ്പിക–
ളായി മുറുക്കിക്കരളാൽപ്പഴയൊരു
തുടികൊട്ടിപ്പുതുപാട്ടുകൾ പാടി
രസിക്കും മാനവഹൃദയം;
ഒരു താരകയെക്കാണുമ്പോളതു
രാവു മറക്കും, പുതുമഴ കാൺകെ
വരൾച്ച മറക്കും, പാൽച്ചിരി കണ്ടതു
മൃതിയെ മറന്നു സുഖിച്ചേ പോകും!
പാവം മാനവഹൃദയം!
ഇതുപോലെ ആധുനികമായ ഒരു വീക്ഷണഗതി കവയിത്രിയുടെ മറ്റു കൃതികളിലും കാണാം. ഇരുൾച്ചിറകുകൾ, പ്രണാമം, രാത്രിമഴ, അമ്പലമണി എന്നിവയാണു് മറ്റു സമാഹാരങ്ങൾ.
