കേരളീയ കവയിത്രികൾ
അങ്ങനെയാണു്.
‘നീലവാനിനു താഴെ പച്ചനാക്കിലവെച്ച പോലെ’യുള്ള കേരളം ഉയർന്നുവന്നത്.
കേരളം ഇമ്മട്ടിൽ പരശുരാമവിനിർമ്മിതമെങ്കിലും അവിടത്തെ ജനകോടികൾ ഹിംസാത്മകചര്യകൊണ്ടു വീരശ്രീ നേടിയ ആ ഭൃഗുരാമനെ ഒരു ആരാധനാമൂത്തിയായി ഇന്നും കരുതുന്നില്ല. അവർ,
തലയിൽച്ചവിട്ടുന്ന കാലിലീശനെക്കണ്ട-
ബലവദ്വിനയത്തിൻ സൗമ്യമൂർത്തിക്കായല്ലോ
ഇന്നും കാത്തിരിക്കുന്നത്. മാനുഷരെല്ലാരുമൊന്നുപോലെ വാണ ആ കാലത്തെ, ആ കാലകർത്താവിൻ്റെ–മഹാബലിയുടെ ആഗമത്തെയാണു് – കേരളീയർ ആകമാനം ആർഭാടപൂർവ്വം ഇന്നും കൊണ്ടാടുന്നതു്.
മഴുവിൻ്റെ കഥപോലെതന്നെ വിചാരരമണീയങ്ങളാണു് വിഭീഷണൻ, വിശ്വാമിത്രൻ എന്നീ പുരാണകഥാപാത്രങ്ങളുടെ പ്രതിപാദനവും. വിസ്തരഭയത്താൽ ആ ഭാഗത്തേക്കൊന്നും കടന്നുചെല്ലുന്നില്ല. ഈ പൗരാണിക കഥാപാത്രങ്ങളുടെ ജീവിതത്തിനു നല്കിയിരിക്കുന്ന നവ്യരൂപം അനേകം ഉൽകൃഷ്ടചിന്തകളെ ഉയർത്തിവിടുവാൻ പോരുന്നവയാണെന്നു മാത്രം ഇവിടെ പറഞ്ഞുകൊള്ളട്ടെ.
