കേരളീയ കവയിത്രികൾ
മതിയിക്കളി കൂരിരുട്ടിലീ–
യുലകം മുങ്ങുവതിന്നുമുന്നമേ
വരികെന്നരികത്തു വല്ലഭാ,
തരുവേനെൻ ഹൃദയം നിനക്കു ഞാൻ. (11–10)
കളിയല്ലനുരാഗബദ്ധയാ–
യുഴലുന്നേനിവൾ ജീവനായകാ!
അരുതേയിനിയും വിളംബമെൻ–
കരുണാസാഗര! സാധുവാണിവൾ. (11–12)
നരകത്തിലുമെൻ്റെ നാഥനെ–
യരികിൽ കാണ്മതു സാദ്ധ്യമെങ്കിലോ
എരിതീക്കനലിന്നകത്തു ഞാൻ–
പുരുമോദത്തോടുതന്നെ വാണിടാം. (11–35)
ഉണരുക സുഭഗേ, സുമംഗലേ, നീ–
യുണരുക, നീലസരോജനേത്രയുഗ്മം
മതിമുഖിമണി നീ തുറക്ക മന്ദം–
മണവറവിട്ടു പുറപ്പെടാം നമുക്ക്. (111–5)
സ്ഥിരവസതിയിതല്ല സത്യമായും
വരഗൃഹമാണു കുലാംഗനയ്ക്കു ഗേഹം
ഉണരുക ജവമങ്ങു ചെന്നുചേരാ–
മവിടെ നമുക്കൊരുമിച്ചു താമസിക്കാം. (111–6)
അയി വരിക ദയാപയോനിധേ! ഞാൻ
പരവശയാണവലംബമാരുമില്ല
