കേരളവർമ്മയുഗം
നീലക്കാർവേണിമാരിൽ കുതുകിതപെരുതാ-
മേകനങ്ങേകദാ തൻ
ബാലപ്പോർകൊങ്കയാളാം പ്രിയയെ വിധിവശാൽ
വിട്ടുപോയോരു മൂലം
ചാലപ്പൊങ്ങും വിയോഗവ്യഥയിലതിതരാം
മുങ്ങി മാഴ്കിക്കിടക്കും
കാലേ സ്വപ്നത്തിലുൾത്താരലിവൊടുമൊരു ഭൃം-
ഗത്തിനെക്കണ്ടു ചൊന്നാൻ. (1-1)
പോകും മാർഗ്ഗത്തിലെർണ്ണാകുളമിതി ജഗതിഖ്യാതമായുള്ള രാജ്യം
പാകദ്വേഷിക്കുമുണ്ടാം കുതുകമവിടെയുള്ളോരു സൗഖ്യം നിനച്ചാൽ
പാരം വിസ്തീർണ്ണയല്ലോ നദിയവിടയതിൻ പൂർവ്വതീരത്തു തന്നേ
മാരാരിക്കുണ്ടു ലീലാനിലയമതു മനോമോഹനം മാനനീയം. (1-64)
സ്യാനന്ദൂരാഭിധാനം ജനപദമതു മദ്രാജ്യമാകുന്നെടോ നിൻ
യാനം തത്രൈവ വേണ്ടുന്നതുമതിനു പേർപോലുമോതും ദശായാം
ആനന്ദം കാൺക രോമാഞ്ചവുമുദിതമിതാ തൽസ്ഥിതാനാം സുഖത്തെ
ഗാനം ചെയ്തീടുവാനായ് പുനരൊരു പുരുഷൻ ശക്തനേവൻ നിനച്ചാൽ. (2-1)
