എഴുത്തച്ഛൻ
രാമായണത്തിലെ ചില ഭാഗങ്ങൾതന്നെ ആദ്യമായി ഇവിടെ ഉദ്ധരിക്കാം. ശ്രീരാമൻ വിശ്വാമിത്രനോടുകൂടി മിഥിലയിൽ എത്തുന്നു. സീതാവിവാഹനിശ്ചയമായ ത്രൈയ്യംബകം, ഗുരുനിയോഗത്താൽ രാമൻ കുലയ്ക്കുകയായി. ആ ഘട്ടത്തിൽ ഉണ്ടായ മാറ്റങ്ങളെ കവി ചിത്രീകരിക്കുന്നതു നോക്കുക:
ഇടിവെട്ടീടുംവണ്ണം വിൽമുറിഞ്ഞൊച്ച കേട്ടു
നടുങ്ങി രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയിൽപ്പേടപോലെ സന്തോഷം പൂണ്ടാൾ
കൗതുകമുണ്ടായവന്നു ജനകനൃപേന്ദ്രനും.
ഇതിലെ മനോഹരമായ അലങ്കാരപ്രയോഗമൊന്നും മൂലത്തിലുള്ളതല്ല. പ്രസ്തുത ഉപമയാകട്ടെ, എഴുത്തച്ഛൻ മുന്നദ്ധ്യായത്തിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ കണ്ണശ്ശ രാമായണത്തിൽ നിന്നെടുത്തുജ്ജ്വലിപ്പിച്ചിട്ടുള്ളതാണു്. തുടർന്നു സ്വയംവരസദസ്സിലേക്കു വരുന്ന സീതയെ വർണ്ണിക്കുന്നതു നോക്കുക:
മൈഥിലി തന്നെപ്പരിചാരികമാരും നിജ-
മാതാക്കന്മാരും കൂടി നന്നായിച്ചമയിച്ചാർ
സ്വർണ്ണവർണ്ണത്തെപ്പൂണ്ട് മൈഥിലി മനോഹരി
സ്വർണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
സ്വർണ്ണമാലയും ധരിച്ചാദരാൽ മന്ദംമന്ദ-
മണ്ണോജനേത്രൻമുമ്പിൽ സത്രപം വിനീതയായ്
വന്നുടൻ നേത്രോൽപലമാലയുമിട്ടാൾ മുന്നേ
പിന്നാലേ വരണാർത്ഥമാലയുമിട്ടീടിനാൾ.
ഇവിടെ വരണാർത്ഥമാല ഇടുന്നതിനുമുമ്പേ, സീത നേത്രോൽപലമാല ഇട്ടതായി പ്രസ്താവിക്കുന്നതിൻ്റെ രസികത അനുഭവവേദ്യമെന്നേ പറയാവൂ. പുനത്തിൻ്റെ രാമായണചമ്പുവിൽ സീതയുടെ രംഗപ്രവേശഘട്ടത്തിലുള്ള,
