എഴുത്തച്ഛൻ
അളികൾ മലർമധുവമിതമാസ്വദിച്ചാനന്ദ –
മത്തരായ് ഝങ്കാരനാദം പൊഴിപ്പതും
ഹരിണനിരതൃണനിചയമാസ്വദിച്ചങ്ങിങ്ങു
നിർഭയം ചാടിക്കളിച്ചു മേയുന്നതും
പുലികളുടെയകിടു ബത, ചെറുഭയവുമെന്നിയേ
പൂകി മാൻകുട്ടികൾ പാൽ കുടിക്കുന്നതും
മൃദുലതരമതിരുചിര ശാർദ്ദൂലചർമ്മവും
മാൻതോലു ദർഭയും, പൂർണ്ണപൂക്കൂടയും
മരവുരിയു, മതി സുഷമയെഴുമതിയ പിഞ്ചരവും
രുദ്രാക്ഷമാല്യം, കമണ്ഡലു ഭസ്മവും
ചമതകളുമഥ വിവിധ ഹോമകുണ്ഡങ്ങളും
നിർമ്മലനീർചേർന്ന പല്വലജാലവും
അതിമധുരരസമുടയ പല ഫലസമൂഹവും
പാരം വിശിഷ്ടമാം ‘ചണ്ഡചാവാലി’യും
ഇതി വിവിധവിഭവയുതമധികതരശാന്തമാം
കൂളിവാകോടജം പാവനം ശോഭനം!
ഈ കൂളിവാകാശ്രമം എഴുത്തച്ഛൻ വർണ്ണിച്ചിട്ടുള്ള സുതീക്ഷ്‌ണാശ്രമം, അഗസ്ത്യാശ്രമം മുതലായവപോലെതന്നെ നമുക്കു ശാന്തിയും സുഖവും അരുളുന്നതായി തോന്നുന്നില്ലെ?
