ത്രിമൂർത്തികൾ-വള്ളത്തോൾ
പോരാ, പോരാ, നാളിൽ നാളിൽ ദൂരദൂരമുയരട്ടെ
ഭാരതക്ഷ്മാദേവിയുടെ തൃപ്പതാകകൾ!
ഇത്തരം സമരഗാനങ്ങളും മറ്റും ഉദ്ഗാനം ചെയ്യുമ്പോൾ യുവജനങ്ങളുടെ സിരകളിൽക്കൂടി ദേശീയ പ്രബുദ്ധത വൈദ്യുതപ്രവാഹവേഗത്തിൽ പായുകയാണു ചെയ്തുകൊണ്ടിരുന്നത്. ദേശപ്രേമത്തിൻ്റെ മറ്റൊരു ലക്ഷ്യമാണു് ”ഒട്ടിയ വയറ്റത്ത് കൈകളാൽ മൃദംഗംകൊട്ടിക്കൊണ്ട് ഒരു സദിരുനടത്തി” തീവണ്ടിയിൽ കുഞ്ഞു കാശിനിരക്കുന്ന കുഞ്ഞുമകനെക്കണ്ടപ്പോൾ മഹാകവിക്കുണ്ടായ തീവ്രവികാരത്തിൻ്റെ ഫലമായി പുറപ്പട്ട വാഗ്ഗുംഫനം-
അസ്ത്രമേന്തിയാൽക്കൊള്ളാമധർമ്മമർമ്മത്തെയ്യാൻ
ക്ഷുദ്രരായലസരായ് സ്വാർത്ഥൈകപ്രസക്തനാ-
യെത്രനാൾ കരയിക്കും മാതൃഭൂമിയെ നമ്മൾ. (ഇന്ത്യയുടെ കരച്ചിൽ)
മാതൃഭൂമിയുടെ ദുസ്സഹമായ ഈ ദുഃഖത്തിൽ ധർമ്മസംരക്ഷണത്തിനായി അടർക്കളത്തിലിറങ്ങുവാൻപോലും കവി ഇവിടെ ആഹ്വാനം ചെയ്യാതിരിക്കുന്നില്ല.
