അദ്ധ്യായം 9. മഹാകവി കുഞ്ചൻ നമ്പ്യാർ

ഇതരകൃതികൾ

എന്നുംമററും ഉഗ്രശാസനം നൽകി അദ്ദേഹം ‘അഗ്രാസനാഗ്രെ ഞെളിഞ്ഞങ്ങിരുന്നു.’ ആ ഘട്ടത്തിലാണു് :-

“ഗോപാലരൂപൻ രമാകാന്തനപ്പോൾ
ശ്രീപാഞ്ചജന്യം മുഴക്കിപ്പതുക്കെ”

ഭൂപാലരംഗപ്രവേശം ചെയ്തത്. അപ്പൊഴത്തെ അവസ്ഥ എന്ത്?

“ദൂരത്തുനിന്നത്തെഴുന്നള്ളുമപ്പോ-
ളാരാജലോകം കുലുക്കിത്തുടങ്ങി
……………………………………………….
ആസ്ഥാനമദ്ധ്യേ വസിക്കും നൃപന്മാ-
രുത്ഥാനവും ചെയ്തു കൂപ്പിത്തുടങ്ങി
……………………………………………………
മൂഢത്വമേറുന്ന നാഗദ്ധ്വജൻതാൻ
പീഠാഗ്ര തോ സൗ മറിഞ്ഞങ്ങുവീണാൻ”