ആധുനികയുഗം
മലയവിലാസം: മുകളിൽ ഉന്നയിച്ച കാവ്യതത്ത്വങ്ങളുടെ ഉപജ്ഞാതാവായ ഏ ആർ രാജരാജവർമ്മ ആ പ്രസ്ഥാനത്തിൽ കൊല്ലം 1069-ാ മാണ്ട് നിർമ്മിച്ച ഒരു ലഘുകാവ്യമാണു’ ‘മലയവിലാസം’. കവി മദ്രാസിൽനിന്നു തീവണ്ടിമാർഗ്ഗം മടങ്ങുമ്പോൾ നേരിട്ടുകണ്ട സഹ്യപർവ്വതനിരകൾ തൻ്റെ ഹൃദയത്തിൽ ഉളവാക്കിയ വികാരങ്ങങ്ങളേയും വിചാരങ്ങളുമാണു് അതിൽ ആവിഷ്ക്കരി പർവ്വതത്തിൻ്റെ ആകരപ്രൗഢിയും, ഭാർഗ്ഗവക്ഷേത്രത്തിൻ്റെ രക്ഷാ ദുർഗ്ഗമെന്ന നിലയിൽ അതിൻ്റെ ഉരുണ്ടുനിലുള്ള കിടപ്പും കണ്ടപ്പോൾ കവിഹൃദയത്തിലുണ്ടായ ദേശാഭിമാനത്തിന്റെ വിജൃംഭണമാണു കാവ്യത്തിൻ്റെ – ഇതിലെ വർണ്ണനകളുടെ മർമ്മമായി നിലകൊള്ളുന്നതു്.
ബൊമ്പാപുരം തൊട്ടിഹ കന്യയോള-
മമ്പോ ഭവാൻ നീണ്ടുയരാതിരുന്നാൽ,
മിണ്ടാതെ മൈസൂർക്കടുവായിതൊക്കെ-
പണ്ടേ പെരും പ്രാതലിനാക്കിയേനേ.
എന്നിങ്ങനെയുള്ള ചിന്തകൾ ഇതിന്റെ മറ്റൊരു പ്രത്യേകതയുമാണു്.
ജലേശ്വരൻതന്നുടെ രാജധാനിയിൽ
ബലത്തിനായ് തീർത്തൊരു കോട്ടതാനിതോ,
അല്ലെങ്കിലിസ്സന്ധ്യയുമർക്കമൂർത്തിയാൽ
പതിച്ചിടുന്നോ പുതുതാഴികക്കുടം?
എത്ര മനോഹരമായ ഒരുവർണ്ണനയാണിതെന്നുനോക്കുക. കാവ്യം വർണ്ണനാപ്രധംനമല്ലെങ്കിലും ആത്മനിഷ്ഠമായ – സ്വാനുഭൂതികളുടെ പ്രകാശമാനമായ – ഈ കാവ്യം കാല്പനിക പ്രസ്ഥാനത്തിലുടലെടുത്ത മലയാള കവിതയിൽ ആദ്യത്തതായി പ്രഖ്യാപിക്കാവുന്നതാണു *
