അത്യാധുനിക കവികൾ
സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം എന്ന കവിതയിൽ കവി ചിന്തിക്കുന്നതു നോക്കൂ:
അവനിയിൽ ഞാൻ, മാനവനേകൻ, വേദനകൊള്ളുംകാലം
കരുതേണ്ട പരിഷ്കൃതനായ് ഞാനെന്നെത്തന്നെയശേഷം
വൻതോക്കിനുതുല്യം കറുകപ്പുല്ലിനെ ബലവാനായും
വൻമേടകൾ ചെറ്റകളേക്കാൾ പഴുതേ ദുർബ്ബലമായും
വൻകുഴി സമതലമായും, വൻകുന്നുകൾ തരിമണലായും,
വൻകടലുകൾ വയലുകളായും ജീവിതമുന്നതമായും
ക്ഷീരപഥം കീഴിലടക്കിക്കൊടികളുയർത്തിയ ചിന്താ-
ധീരന്മാർ മാനവരത്ഭുതസാഹസികന്മാരായും
കല്യതയാർന്നിന്നത്തേക്കാൾ നാളെ മഹോജ്ജ്വലമായും
കാണ്മൂ ഞാൻ – നീയെൻമാനസമണിയറയതിലാണല്ലോ?
എന്ന ശുഭാപ്തിവിശ്വാസമാണ് കവിയിൽ നാമ്പുയർത്തി നില്ക്കുന്നത്.
