അത്യാധുനിക കവികൾ
ഇനിയും പേർ പറഞ്ഞു വിവരിക്കേണ്ട കൃതികളുടെ കർത്താക്കൾ പലരുമുണ്ട്. അവരിൽ ചിലരുടെ പേരും കൃതികളും കുറിക്കുവാൻ മാത്രമേ ഇപ്പോൾ തരമാകുന്നുള്ളു.
കുട്ടമശ്ശേരി നാരായണപ്പിഷാരടി (ശ്രീമൂലമുക്താവലി, മംഗളോപഹാരം, സ്മരണാഞ്ജലി തുടങ്ങിയ കൃതികൾ),
കെ. എൻ. വാസുദേവൻനമ്പൂതിരി (വൈജയന്തി, സാന്ധ്യരാഗം തുടങ്ങിയ കൃതികൾ),
വെബ്ലിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാട് (തുളസീലവിജയം, വീരവരൻ, പ്രണയപ്രഭാവം തുടങ്ങിയവ).
തിരുനൈനാർകുറിച്ചി (ചെങ്കോലും ചെന്താമരയും, കണ്ണീരിൻ്റെ കാവ്യം തുടങ്ങിയ കൃതികൾ),
മൂടാടി ദാമോദരൻ (കഥ പറയുന്ന കവിതകൾ തുടങ്ങിയവ),
പൊൻകുന്നം ദാമോദരൻ (മഗ്ദലനമറിയം, സോവിയറ്റിൻ്റെ മകൾ, നവരശ്മി, ദുഃഖ സത്യങ്ങൾ, രക്തരേഖകൾ തുടങ്ങിയവ),
മാവേലിക്കര അച്യുതൻ (ഋതുസംഹാരം തുടങ്ങിയ കൃതികൾ).
കാവാലം വിശ്വനാഥക്കുറുപ്പ് (കൈവിളക്കും വഞ്ചിയും തുടങ്ങിയ കൃതികൾ),
ആനന്ദക്കുട്ടൻ നായർ (ദീപാവലി, ആരാധന, ചീത-ഗാനനാടകം),
പാപ്പനംകോട്ടു പ്രഭാകരൻ (വിലങ്ങുകളുടെ ഘോഷയാത്ര തുടങ്ങിയ കൃതികൾ),
വിജയാലയം ജയകുമാർ (സലീമ, സ്വാതന്ത്ര്യപ്പുലരി തുടങ്ങിയവ),
ഏറ്റുമാനൂർ സോമദാസൻ (ശാശ്വതമൊന്നേ ദുഃഖം, പടവാളില്ലാത്ത കവി തുടങ്ങിയവ),
ഡി. ശ്രീമാൻനമ്പൂതിരി (മാതൃഭൂമിയുടെ പാദങ്ങളിൽ തുടങ്ങിയവ),
ടി. ആർ. ശ്രീനിവാസ് (കാമധേനുവും മറ്റു കവിതകളും, ഇടവപ്പാതി തുടങ്ങിയ കൃതികൾ),
തുരുത്തിക്കാട്ടു പ്രഭാകരൻ നായർ (അശ്രുപൂജ, ചന്ദനത്തിരി, നാഗാനന്ദം വിവർത്തനം തുടങ്ങിയവ),
യൂസഫലി കേച്ചേരി (അഞ്ചു കന്യകൾ, സൈനബ, സിനിമാഗാനങ്ങൾ തുടങ്ങിയവ),
ഊഴത്തു് ഭാസ്കരൻവൈദ്യൻ (ശ്രീബുദ്ധൻ, അന്തർവീക്ഷണം തുടങ്ങിയ കൃതികൾ),
തൃക്കൊടിത്താനം ഗോപിനാഥൻനായർ (വിശ്വസൗന്ദര്യം തുടങ്ങിയ കൃതികൾ),
ടി. എൻ. ഗോപിനാഥൻനായർ (കളിത്തോണി മുതലായവ),
കുറിശ്ശേരി ഗോപാലപിള്ള (വിജയലഹരി, വാസന്തരാഗിണി, ജീവിതഗീത തുടങ്ങിയവ),
ഗോപിനാഥൻനായർ സി.പി. (കുസുമേ കുസുമോൽപത്തി, കൊച്ചരുവികൾ, പൂവും നീരും തുടങ്ങിയവ),
കെ. പി. ഉറുമ്മീസ് (ഗിരിഗീത, മാനസോത്സവം തുടങ്ങിയ കൃതികൾ),
ഓമല്ലൂർ ഗോപാലകൃഷ്ണൻനായർ (അടിമ, അന്വേഷണം, സ്വർണ്ണത്താക്കോൽ – നാടകം തുടങ്ങിയവ),
മുതുകുളം ഗംഗാധരൻ (എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്, കാഴ്ചബംഗ്ലാവ്, സത്യം ശിവം സുന്ദരം തുടങ്ങിയ കൃതികൾ),
പാവുണ്ണി തൈക്കാട് (പശ്ചാത്തലം, ശില്പിയും ദേവിയും തുടങ്ങിയവ),
എഴുമംഗലം കരുണാകരൻ (തങ്കക്കിനാക്കൾ, കൂമ്പെടുക്കുന്ന കവിതകൾ, പൂവും പ്രസാദവും, ബലികുടീരങ്ങളുടെ ദാഹം തുടങ്ങിയ കൃതികൾ),
ചെറിയാൻ കുനിയന്തോടത്തു് (ബിന്ദു തുടങ്ങിയവ),
ഷൊർണൂർ കാർത്തികേയൻ (വേട്ടാളൻകൂട് തുടങ്ങിയവ),
പി. സി. കുട്ടികൃഷ്ണൻ നായർ അഥവാ ഉറൂബ്’ (പിറന്നാൾ തുടങ്ങിയവ),
എസ്. കെ. പൊറ്റെക്കാട്ട് (പ്രേമശില്പി, അരുണൻ എന്ന തൂലികാനാമത്തിൽ മറ്റു ചില കൃതികളും എഴുതിയിട്ടുണ്ട്.).
എലവന്നാടു രാമൻനമ്പൂതിരി (സാഹിത്യപരിഷത്തു തുടങ്ങിയ മാസികകളിലും മറ്റുമായി ധാരാളം കൃതികൾ എഴുതിയിട്ടുള്ള ഒരു വിശിഷ്ടകവി. ഒന്നും പുസ്തക രൂപത്തിൽ വന്നതായി അറിവില്ല.),
റക്സ് കണ്ണങ്കരി (അതിഥി),
ഡോ. കെ. ആർ. നാരായണൻ (പ്രഭ, ഭാവനാകൗമുദി തുടങ്ങിയവ),
ജോസഫ് കണ്ണേരിൽ (കൈരളീസുമം തുടങ്ങിയവ),
വിലാസിനി അഥവാ എം. കെ. മേനോൻ (കൈത്തിരി തുടങ്ങിയവ),
ആർ. സനാതനൻപിള്ള (ആത്മാലാപങ്ങൾ, വിപ്രലംഭം, സാന്ധ്യമേഘങ്ങൾ തുടങ്ങിയവ),
എ. എൻ. ഇ. സുവർണ്ണവല്ലി അഥവാ നാരായണൻ എമ്പ്രാന്തിരി (നിന്നെ മറക്കില്ല, നീ ഒന്നു കനിയുമോ തുടങ്ങിയ കൃതികൾ),
കെ. വി. ഈശ്വരവാരിയർ (ഭാവനാഞ്ജലി, സാക്ഷാത്കാരം, കൺമണികൾ, മാണിക്യക്കല്ലുകൾ തുടങ്ങിയ കൃതികൾ),
മേലങ്ങത്ത് നാരായണൻകുട്ടി (വെളിച്ചത്തിലേക്ക്, കലിങ്കത്തുപ്പരണി–വിവർത്തനം മുതലായവ),
തോന്നയ്ക്കൽ നാരായണൻ (നിത്യഗായകൻ, അമ്പിളിയുടെ ദുഃഖം, കവി കാമുകൻ ഭ്രാന്തൻ തുടങ്ങിയ സമാഹാരങ്ങൾ),
ഡോ. സി. ആർ. നാരായണൻ (പൂങ്കുല തുടങ്ങിയ കൃതികൾ),
എൻ. കോയിത്തട്ട (നവപ്രഭാതം, മുകുളമാല, ശാന്തിദീപം, ദീപശിഖ തുടങ്ങിയ കൃതികൾ).
ഇയ്യങ്കോടു ശ്രീധരൻ (മുളകിൻകൊടി തുടങ്ങിയവ),
പി. കുഞ്ഞികൃഷ്ണമേനോൻ (സമാധാനകാഹളം, സംഗീതമാല-ലഘുഗാനങ്ങൾ മുതലായവ),
വി. ടി. കുമാരൻ (വോൾഗയിലെ താമരപ്പൂക്കൾ, അരളിപ്പൂക്കൾ, മരുഭൂമിയുടെ കിനാക്കൾ
തുടങ്ങിയവ),
മേലത്തു ചന്ദ്രശേഖരൻ നമ്പ്യാർ (അന്തിയും വാസന്തിയും തുടങ്ങിയ കൃതികൾ),
കെ. ജി. മേനോൻ (വിചാരധാര, ആത്മാലാപം തുടങ്ങിയവ),
അയ്യനേത്ത് ഒ. (തുള്ളുന്ന കൈരളി തുടങ്ങിയവ),
നമ്പത്തു ശിവരാമമേനോൻ (നവാരാമം തുടങ്ങിയവ),
പെരുമ്പളം മാധവൻ (മുഴക്കം തുടങ്ങിയവ),
വിദ്വാൻ ജെ. പി. പെരയിര (ദിവ്യയോഗി തുടങ്ങിയവ),
വിദ്വാൻ അടയത്തു കൃഷ്ണപിള്ള (കവനചന്ദ്രിക തുടങ്ങിയ കൃതികൾ),
വി. ഉണ്ണികൃഷ്ണമേനോൻ (കല്യാണകൗമുദി തുടങ്ങിയ സമാഹാരങ്ങൾ),
ഡോ. വി. രാഘവൻ (എൻ്റെ അച്ഛൻ തുടങ്ങിയ കൃതികൾ),
ഡോ. എൻ. സി. നായർ (നഷ്ടഭൂഷണം തുടങ്ങിയവ),
മെഹർ (ആശകൾ വിടരുന്നു–മാപ്പിളപ്പാട്ടുകൾ),
ഫാ. ജോസഫ് വടക്കൻ (കാട്ടുമൈന, എൻ്റെ കുതിപ്പും കിതപ്പു തുടങ്ങിയവ),
ചാത്തനാത്ത് അച്യുതനുണ്ണി (തിരുനടയിൽ, മുരളീഗാനം. തീർത്ഥയാത്ര, ലയം തുങ്ങിയ കൃതികൾ),
ബി. എൻ. മങ്ങാട് (ബന്ധനത്തിൽ തുടങ്ങിയവ),
വിദ്വാൻ കെ. കെ.സാമുവൽ (മാതൃവിലാപം തുടങ്ങിയ ഖണ്ഡകാവ്യങ്ങൾ),
വിദ്വാൻ സ്ക്കറിയാ കത്തനാർ (കവനവിലാസം തുടങ്ങിയ സമാഹാരങ്ങൾ),
സി. ആർ. പി.പണിക്കർ (സർപ്പക്കാട്ടിൽ തുടങ്ങിയ സമാഹാരങ്ങൾ),
ജെ. ചാക്കോരു കോനിക്കര (പഞ്ചാക്ഷരി തുടങ്ങിയ കവിതാ സമാഹാരങ്ങൾ),
തുറവൂർ രാമചന്ദ്രൻ (പുലരിപ്പാട്ട് തുടങ്ങിയവ),
ഏവൂർ പരമേശ്വരൻ (മോഡേൺ മുക്തകങ്ങൾ – രണ്ട് വാള്യം, കമലസുലോചന തുടങ്ങിയ കൃതികൾ),
യോഹന്നാൻ ടി. ജി. കുണ്ടറ (കാവ്യതരംഗിണി 3 ഭാഗം, പൂക്കണി, ദിവ്യോദയം, അന്തർധാര, ഭജനഗാനം തുടങ്ങിയ കൃതികൾ),
വിദ്വാൻ ഇ. കെ. ഫ്രാൻസിസ് (സീത തുടങ്ങിയവ),
കെ. വി. ദേവ് (മുളംകാടും ഇളംകാറ്റും, പളുങ്കുമേട, അന്തഃപുരം തുടങ്ങിയവ),
കരിമ്പുഴ രാമചന്ദ്രൻ (തായമ്പക തുടങ്ങിയ കൃതികൾ),
മള്ളൂർ രാമകൃഷ്ണൻ (നാടിൻ്റെ ഗാനം തുടങ്ങിയവ),
പുലാക്കാട്ടു രവീന്ദ്രൻ (ഇളവെയിലുകൾ, പ്രവാസം മുതലായവ),
സുന്ദരം ധനുവച്ചപുരം (കന്നിപ്പൂക്കൾ, ഗ്രീഷ്മം തുടങ്ങിയ കൃതികൾ).
