പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

മുക്താവലിയിൽനിന്നു് ഒരു ശ്ലോകം ഉദ്ധരിച്ചുകൊള്ളുന്നു:

വിജ്ഞാനം:

വിജ്ഞാനത്തിനു നന്ദിചൊല്ലുക മണൽ-
ക്കാടും സുഗന്ധോല്ലസൽ-
പുഷ്പാലിംഗിതവാടിതൻ സുമധുര-
സ്വപ്നങ്ങളാക്കുന്നു നീ
ഉൽക്കാതാരസഹസ്രസങ്കുലമഹദ്-
ബ്രഹ്മാണ്ഡവും മർത്ത്യർതൻ
ഹസ്താലോഡിതമായിടുന്നൊരു കളി-
പ്പന്തായി മാറുന്നു നീ.

എൻ്റെ ഉപഹാരത്തിനു് മഹാകവി പാലായുടെ അവതാരിക നല്ലൊരലങ്കാരമായിത്തീർന്നിട്ടുണ്ട്.

മാതൃഭൂമിയുടെ പാദങ്ങളിൽ, ശ്രീ ഗുരുവായുപുരേശസ്തവം മുതലായവയാണു് കവിയുടെ മറ്റു കൃതികൾ.