അത്യാധുനിക കവികൾ
അതിനൊരു മോഡലാണിക്കൃതി; ഞാ-
നതിശുഭവിശ്വാസി, ദീർഘദർശി
മരണം കഴിഞ്ഞത്രേ വാസ്തവത്തിൽ
മഹതീമഹാന്മാർ ജനിപ്പൂ മന്നിൽ.
ഉതിർമണികൾ തുടങ്ങി അനാച്ഛാദനം വരെയുള്ള 22 കവിതകൾ ‘അന്തിമലരി’ എന്ന സമാഹാരത്തിലും, ‘കന്യാഹൃദയം’ തൊട്ടു കുമാരസംഭവംവരെയുള്ള 28 കവിതകൾ ‘കന്യാഹൃദയം’ എന്ന സമാഹാരത്തിലും അടങ്ങിയിരിക്കുന്നു.
അന്തിമലരിയുടെ അവതാരികയിൽ എൻ. വി. കൃഷ്ണവാര്യർ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായം ശ്രദ്ധേയമാണു്:
”നമ്മുടെ കാലത്തിൻ്റേയും ദേശത്തിൻ്റേയും കവിയാണു് ശ്രീ ദേശം. അത്യാധുനികരെന്നറിയപ്പെടുന്ന പലരേയുംകാൾ അഗാധമായ കാലദേശബോധം അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. സ്വന്തം കാലത്തെയും ദേശത്തെയും പറ്റി, നമ്മിൽ പലർക്കുമെന്നപോലെ, അദ്ദേഹത്തിനും വലിയ മതിപ്പൊന്നുമില്ല.”
അപ്പുപ്പൻ താടി ദേശത്തിൻ്റെ ഒരു ബാലസാഹിത്യകൃതിയാണു്.
