അത്യാധുനിക കവികൾ
പിന്നെയും പിന്നെയും പച്ചപ്പൊടിപ്പുകൾ
തുന്നിവെയ്ക്കുന്നതും നിൻ കരുണാമൃതം
………………………………………………………………..
കണ്ണുനീർ ദീർഘനിശ്വാസമായ് മാറ്റിയും
കാളമേഘത്തെ കടലാക്കി മാറ്റിയും
കല്ലും മലകളും കല്ലോലമാക്കിയും
കാലപ്രവാഹകളഗീതി പാടിയും
ഉദ്രസമാസ്മരവിദ്യുല്ലതികപോൽ
കത്തിനില്ക്കുന്ന മഹാശക്തിയാണു നീ
പണ്ടുകാലത്തു മറന്നിട്ടുപോയൊരു
സംഹാരരാക്ഷസശക്തിശാപങ്ങളെ
ഒന്നിച്ചുകൂട്ടി ജ്വലിപ്പിച്ചു മാനവ-
ജന്മത്തിനുഗ്രവിപത്തായ് വരുന്ന നീ
കണ്ണിമയ്ക്കുന്നതിൻമുന്നിലീ വിശ്വങ്ങൾ
വെണ്ണീറിടുമണുസ്ഫോടനമായിടാം.
